സിബി മലയില്‍ സംവിധാനം ചെയ്ത ‘ധനം’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും ചാര്‍മിള അഭിനയിച്ചിട്ടുണ്ട്. ചാര്‍മിയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
എന്നാല്‍ ചാര്‍മിളയുടെ യഥാര്‍ത്ഥ ജീവിതം സുന്ദരമായിരുന്നില്ല. തന്റെ പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള സംസാരിക്കുകയുണ്ടായി.
1990കളില്‍ നടന്‍ നടന്‍ ബാബു ആന്റണിയുമായി ചാര്‍മിള പ്രണയത്തിലായിരുന്നു. വളരെ ശക്തമായ ആ ബന്ധം വിവാഹം വരെ എത്തുകയും ചെയ്തിരുന്നു.കട്ടപ്പനയില്‍ ഒരു സിനിമയുടെ ഷൂട്ടിംങ് നടക്കുന്ന സമയത്ത് ചാര്‍മിളയുടെ അച്ഛന് ഹെവി ഹാര്‍ട്ട് അറ്റാക്ക് വന്നു. ആ സമയത്ത് സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. കൂടാതെ ഭാഷയും അറിയാത്ത പ്രശ്‌നവും വന്നു. ഈ സമയത്ത് ആശുപത്രിയില്‍ ചാര്‍മിളയുടെ കൂടെ നിന്ന് സഹായിച്ചത് ബാബു ആന്റണി ആയിരുന്നു . ഈ സംഭവം ബാബു ആന്റണിയുമായി ചാര്‍മിള അടുക്കാന്‍ കാരണമായി. പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയം വേര്‍പിരിഞ്ഞു.ആ സമയത്താണ് ചാര്‍മിള കിഷോര്‍ സത്യയെ പരിചയപ്പെടുത്തുന്നത്. ആ സമയത്ത് സെറ്റില്‍ തന്റെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും ആരോടും നന്നായി സംസാരിക്കില്ലെന്നും ഭക്ഷണം കഴിക്കില്ലെന്നും ചാര്‍മിള പറയുന്നു.അന്ന് ചാര്‍മിള ചെയ്ത് കൊണ്ടിരുന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു കിഷോര്‍ സത്യ. ആ സമയത്ത് അദ്ദേഹം ചാര്‍മിളയ്ക്കരികില്‍ വന്ന് സംസാരിക്കുമായിരുന്നു.’എന്റെ അമ്മ പോയ വേദനയിലാണ് ഞാന്‍. ഒരു മാസം ആയിട്ടേയുള്ളൂ, നമ്മുടെ പേഴ്‌സണല്‍ കാര്യം വേറെ, ജോലി വേറെ’ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. ഇരുവരും പെട്ടന്ന് സുഹൃത്തുക്കളായി. ആ ബന്ധം വിവാഹത്തിലും എത്തി.
ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു ഈ വിവാഹം നടന്നത്.ചെന്നൈയില്‍ വെച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ് പെട്ടന്ന് തന്നെ കിഷോര്‍ ഗള്‍ഫില്‍ പോയി, ചാര്‍മിളയെ അഭിനയിക്കാന്‍ സമ്മതിക്കില്ലായിരുന്നു. ഷോ ചെയ്യാം, എന്നാല്‍ അഭിനയിക്കാന്‍ പാടില്ല എന്നായിരുന്നു നിബന്ധന. നാല് വര്‍ഷം ഗള്‍ഫിലായിരുന്ന കിഷോര്‍ തന്നെ വിളിക്കുകയോ നാട്ടിലേക്ക് വരുകയോ ചെയ്തില്ലെന്നും അവസാനം താന്‍ അങ്ങോട്ട് തേടിപ്പോകേണ്ട അവസ്ഥ വന്നെന്നും ചാര്‍മിള പറയുന്നു.”അയാള്‍ സ്‌നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല. എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു. ഷാര്‍ജയില്‍ വച്ച് എനിക്ക് മയക്ക് മരുന്ന് ബന്ധം ഉണ്ട്, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു എന്നൊക്കെ വാര്‍ത്തകള്‍ വന്നു. ഒന്നാമത്തെ കാര്യം ഷാര്‍ജയില്‍ നിന്ന് ഒന്നും മയക്ക് മരുന്നൊന്നും അത്ര പെട്ടന്ന് കിട്ടില്ല. അല്ലെങ്കില്‍ അത്രയും വലിയ ബന്ധവും പൈസയും ഉണ്ടായിരിക്കണം. ഒരു വരുമാനവും ഇല്ലാതെ, പ്രോപ്പറായ വിസ പോലും ഇല്ലാതെ കിഷോര്‍ സത്യ എന്ന ഭര്‍ത്താവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒന്ന് പുറത്ത് പോലും പോകാന്‍ കഴിയാത്ത ഞാന്‍ എവിടെ നിന്ന് ഇതൊക്കെ ഉപയോഗിക്കാനാണ്”-ചാര്‍മിള പറയുന്നു.ചാര്‍മിള പറയുന്നു.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചാര്‍മിള ഒറു ഗള്‍ഫ് ഷോ ചെയ്യുകയും അവിടെ അവരെ പിക്ക് ചെയ്യാന്‍ ഒരു പെണ്ണിനൊപ്പമാണ് കിഷോര്‍ സത്യ എത്തിയത്. ആ സ്ത്രീയുമായി കിഷോറിന് രഹസ്യബന്ധം ഉണ്ടായിരുന്നെന്ന് ചാര്‍മിള പറയുന്നു. ചാര്‍മിള ചെയ്യുന്ന ഷോകളുടെ പണമെല്ലാം കിഷോറാണ് എടുത്തിരുന്നത്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം തനിക്ക് ഉണ്ടായിരുന്നെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും അപ്പോഴാണ് അവിടെ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതെന്നും ചാര്‍മിള പറയുന്നു.

0 Comments