എന്റെ അച്ഛന്റെ ആ വാക്കുകൾ ആണ് മണിച്ചിത്രത്താഴിലെ വേഷം ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത് – ജഗതി ശ്രീകുമാർ അന്ന് പറഞ്ഞത്

 


മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിയായാണ് ജഗതി ശ്രീകുമാർ. പകരം വെക്കാനില്ലാത്ത കലാകാരൻ ഒരു പക്ഷേ പ്രേം നാസിറിന് ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടൻ.ജഗതിയുടെ കഥാപാത്രങ്ങൾ എന്നെന്നും മലയാളികളുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചിട്ടുണ്ട് .

 ഹാസ്യ രാജാവിന്റെ പട്ട അലങ്കരിക്കുമ്പോഴും സ്വൊഭാവ നടനായും വില്ലനായുമൊക്കെ അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ച നടൻ അപ്രതീക്ഷിതമായി ഉണ്ടായ അപകടം മൂലം ശരീരം തളർന്നു ഇപ്പോൾ വീൽച്ചെയറിലാണ് താരം . താരം ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടന്ന് തിരികെ എത്തണമെന്നാണ് ഓരോ സിനിമ പ്രേമിയും ആഗ്രഹിക്കുന്നത്.

ജഗതിയുടെ കഥാപാത്രങ്ങൾ പോലെ താനേ ആരാധകർ ആകാംഷയോടെ കാണുന്ന ഒന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും. തന്റെ അഭിപ്രായങ്ങൽ ഒട്ടും സങ്കോചമില്ലാതെ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് തിലകൻ. ഒരഭിമുഖത്തിൽ ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറൽ . അവതാരകന്റെ ഒരു ചോദ്യത്തിനുള്ള താരത്തിന്റെ മറുപിടിയാണ് വൈറലായിരിക്കുന്നത്.ചേട്ടൻ ഒരു ചിത്രത്തിന് വാക്കു കൊടുത്താൽ പിന്നെ എത്ര വലിയ ചിത്രമായാലും പിന്നീട് വരുന്ന ചിത്രം ഏറ്റെടുക്കാറില്ല . ഇതിനു ജഗതിയുടെ മറുപിടിയാണ് ഏവർക്കും ജീവിതത്തിൽ പാഠമാക്കേണ്ടത് അത് അദ്ദേഹം ഒരു സാഹചര്യവുമായി ചേർത്താണ് പറഞ്ഞത്.കിടിലൻ വിഡിയോകൾക്കായി ഇപ്പോൾ തന്നെ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

തന്റെ അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നു ജീവിതത്തിൽ നാം ആർക്കെങ്കിലും ഒരു വാക്കു കൊടുത്താൽ അതൊരിക്കലും മാറരുത് എന്ന് ഒരു പക്ഷേ നമുക്ക് ചെയ്യാൻ പാട്ടില്ലേൽ അത് ആദ്യമേ പറയുക പറ്റില്ല എന്ന് അതല്ല വാക്ക് കൊടുത്താൽ അത് പാലിക്കുക. തന്റെ അത്തരം നിലപാട് കൊണ്ട് ഫാസിലിന് തന്നോട് അകൽച്ച ഉണ്ടായി എന്നും ജഗതി പറയുന്നു. മണിച്ചിത്ര താഴിൽ അഭിനയിക്കുന്നതിനായി ഭാസിൽ തന്റെ തീയതി ചോദിക്കാനായി മൂന്ന് തവണ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കൺഡ്രോളറെ തന്റെ അരുകിലേക്കയച്ചിരുന്നു എന്ന് ജഗതി പറയുന്നു . പക്ഷേ ആ സമയം ഒരു പുതു മുഖ സംവിധായകനായ താഹക്ക് ആ തീയതി താൻ നൽകിയിരുന്നു. എന്നാൽ ആ കാലത്തു ഇപ്പോഴത്തെ പോലെ സംഘടനയോ അഗ്രീമെന്റോ ഒന്നുമില്ല വേണമെങ്കിൽ അതുപേക്ഷിക്കാം പക്ഷേ താൻ അത് ചെയ്തില്ല.

പിന്നീട് വര്ഷങ്ങള്ക്കു ശേഷമാണു ഫാസിൽ താനാണ് ഒരു ചിത്രത്തിലേക്ക് വിളിക്കുന്നത് എന്ന് ജഗതി പറഞ്ഞിരുന്നു.പക്ഷേ താനിപ്പോഴും ആ നിലപാടിൽ തന്നെയാകും എന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം നിലപാട് കൊണ്ട് പണവും മികച്ച അവസരങ്ങളും നഷ്ടമാകും പക്ഷേ താൻ വിശ്വസിക്കുന്നത് ഇത് രണ്ടും ഇനിയും വരുമെന്നാണ്. ജഗതി ശ്രീകുമാർ പറയുന്നു.

Post a Comment

0 Comments