ചികിത്സയ്ക്കായി അജിത്ത് കേരളത്തിൽ, എന്താണ് താരത്തിന് അസുഖം എന്ന് അറിയുമോ? എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് മലയാളികൾ

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജിത്ത്. ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ശാലിനിയുടെ ഭർത്താവ് കൂടിയാണ് ഇദ്ദേഹം. ശാലിനിയുടെ ഭർത്താവ് എന്ന പേരിലാണ് ഇദ്ദേഹം ആദ്യം അറിയപ്പെട്ടത്. എന്നാൽ ഇന്ന് കേരളത്തിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്ത വ്യക്തി കൂടിയാണ് അജിത്ത്. 

ധാരാളം അജിത് ആരാധകർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. അജിത് സിനിമകളെല്ലാം തന്നെ ഇവർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കേരളത്തിലാണ് ഉള്ളത്. ചികിത്സയുടെ ഭാഗമായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയത്. വളരെ രഹസ്യമായിട്ടായിരുന്നു യാത്ര. ഇപ്പോൾ രഹസ്യ യാത്രയുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇദ്ദേഹം പാലക്കാട്ടെ ഒരു പ്രശസ്ത ക്ഷേത്രത്തിലും സന്ദർശനം നടത്തിയിരുന്നു. പുലർച്ചെയായിരുന്നു താരം ക്ഷേത്രത്തിൽ എത്തിയതും പിന്നീട് പൂജകൾ കഴിച്ചതും. ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

എന്തായാലും നിരവധി താരങ്ങൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് രംഗത്തെത്തുന്നത്. എത്രയും വേഗം താരം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം അജിത്തിന് എന്താണ് അസുഖം എന്ന് അറിയുമോ? ചിത്രങ്ങളിൽ അജിത്തിന് കണ്ണിന് എന്തോ പ്രശ്നമുള്ളത് ആയിട്ടാണ് അനുഭവപ്പെടുന്നത്. എന്നാൽ അത് ഫോട്ടോ എടുത്ത് പ്രശ്നമാണ് എന്നും അജിത്തിന് യാതൊരുവിധ പ്രശ്നവുമില്ല എന്നാണ് ആരാധകർ പറയുന്നത്.

ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടാണ് താരം കേരളത്തിൽ എത്തിയത്. അത് കഴിഞ്ഞ ഉടനെ തന്നെ താരം തിരിച്ചുപോവുകയും ചെയ്തു. എന്തായാലും താരം പൂർണ ആരോഗ്യവാനാണ് എന്നാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. എന്തായാലും കൂടുതൽ കാലം ഇതുപോലെ ആരോഗ്യവാനായി ഇരിക്കാൻ സാധിക്കട്ടെ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ താരത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

Post a Comment

0 Comments