ഒളിച്ചോടി കല്യാണം കഴിച്ചിട്ട് നേരെ പോയത് ആദ്യരാത്രി അഭിനയിക്കാന്‍; ഭാര്യയെ കുറിച്ചും പ്രണയത്തെ കുറിച്ചും ശശാങ്കന്‍

 


മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്കും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായ താരമാണ് ശശാങ്കന്‍. സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ ശ്രദ്ധേയനായ താരം സ്‌കിറ്റ് അവതരിപ്പിച്ച് കൊണ്ടാണ് ജനകീയനാവുന്നത്. കോമഡി സ്റ്റാര്‍സിലെ ആദ്യരാത്രി സ്‌കിറ്റ് ചെയ്ത് വലിയ കൈയ്യടി നേടുക മാത്രമല്ല അത് കരിയറില്‍ വലിയൊരു വിജയമായി മാറുകയും ചെയ്തുവെന്നാണ് ശശാങ്കനിപ്പോള്‍ പറയുന്നത്. 

എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

അവതാരകന്റെ രസകരമായ ചോദ്യങ്ങള്‍ക്ക് അതുപോലെ തന്നെയുള്ള മറുപടികളും ശശാങ്കന്‍ നല്‍കി. ഇതിനിടയിലാണ് ജീവിതത്തിലെ യഥാര്‍ഥ ആദ്യരാത്രിയെ പറ്റിയും ഭാര്യ ആനിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ നടന്‍ പറഞ്ഞത്. മാത്രമല്ല വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ ഭാര്യയുടെ മുന്നൽ ആദ്യരാത്രി അഭിനയിച്ച് കാണിച്ചെന്നും താരം പറയുന്നു. ശശാങ്കന്റെ വാക്കുകളിങ്ങനെയാണ്...

ആദ്യരാത്രി സ്‌കിറ്റ് ചെയ്തതിനെ പറ്റിയാണ് ശശാങ്കന്‍ ആദ്യം പറഞ്ഞത്. 'സാധാരണ എല്ലാവരും രഹസ്യമായി വെക്കുന്ന കാര്യമാണ് ഞങ്ങള്‍ പരസ്യമായി ചെയ്തത്. വിവാഹശേഷം എങ്ങനെ ഒക്കെ വധു വരന്മാരെ ശല്യം ചെയ്യരുത് എന്നാണ് സ്‌കിറ്റിലൂടെ ഞങ്ങള്‍ കാണിച്ചത്. ഒരൊറ്റ സ്‌കിറ്റിലൂടെയാണ് ലോകം മൊത്തം അറിയപ്പെടുന്ന നിലയിലേക്ക് താനെത്തിയതെന്ന് ശശാങ്കന്‍ പറയുന്നു. റിയല്‍ ജീവിതത്തില്‍ നിന്നുള്ള ചില അനുഭവങ്ങള്‍ ഞങ്ങള്‍ സ്‌കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു'.

കല്യാണത്തിന് മുന്‍പായിരുന്നു ആദ്യ രാത്രി എന്ന സ്‌കിറ്റ് ചെയ്തത്. 2012 ലാണ് കല്യാണം. പ്രണയ വിവാഹമായിരുന്നു. മുകേഷ് അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ഞാനാണ് ചെയ്തത്. അന്ന് കൊല്ലത്ത് പോയപ്പോള്‍ ഒരു ഷോപ്പില്‍ വെച്ച് കണ്ടതാണ് എന്റെ ഭാര്യ. അവിടെ വെച്ച് കണ്ട് പരിചയപ്പെട്ടു. പിന്നീട് വിവാഹം ചെയ്തു. സത്യത്തില്‍ എനിക്കാണ് അന്ന് കാരുണ്യ ലോട്ടറി അടിച്ചത്. ആനി എന്നാണ് ഭാര്യയുടെ പേര്. മകള്‍ക്ക് ശിവാനി എന്നും പേരിട്ടു.

Post a Comment

0 Comments