'82% ഇന്ത്യന്‍ സ്ത്രീകള്‍ക്കും സെക്സിലേര്‍പ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ട്' : ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്

 


ന്യൂഡല്‍ഹി: 82 ശതമാനം ഇന്ത്യന്‍ വീട്ടമ്മമാര്‍ക്കും സെക്സിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് ഭര്‍ത്താവിനോട് പറയാന്‍ അധികാരമുണ്ടെന്ന് സര്‍വേ ഫലങ്ങള്‍.ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

താല്‍പര്യമില്ലാത്തപ്പോള്‍ സെക്സ് നിഷേധിക്കാന്‍ അധികാരമുള്ള ഭാര്യമാര്‍ ഏറ്റവും കൂടുതലുള്ളത് ഗോവയിലാണ്. സംസ്ഥാനത്തെ 92 ശതമാനം സ്ത്രീകള്‍ക്കും ഭര്‍ത്താവിനോട് നോ എന്നു പറയാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. ഇത്തരം സ്ത്രീകള്‍ എണ്ണത്തില്‍ ഏറ്റവും കുറവ് അരുണാചല്‍ പ്രദേശിലാണ്. സംസ്ഥാനത്ത് 63 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് താല്പര്യമില്ലെങ്കില്‍ ലൈംഗിക ബന്ധം വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യമുള്ളത്.

35 ശതമാനം പുരുഷന്മാരും വിചാരിക്കുന്നത് ഗര്‍ഭനിരോധനം സ്ത്രീകളുടെ ഉത്തരവാദിത്വമാണ് എന്നാണ്. 19 ശതമാനത്തിലധികം പുരുഷന്മാരും, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് തകരാറുണ്ടാക്കും എന്ന് വിശ്വസിക്കുന്നവരാണ്.

ആകാംക്ഷയുണര്‍ത്തുന്ന മറ്റു പല കാര്യങ്ങളും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. 32%, അഥവാ ജനസംഖ്യയുടെ മൂന്നിലൊന്നില്‍ താഴെ വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ജോലിക്ക് പോകുന്നത്. അതേസമയം, 44 ശതമാനം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് മാര്‍ക്കറ്റില്‍ പോകാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments