ബാല്യകാല സുഹൃത്തുമായി വിവാഹം , വിവാഹം കഴിഞ്ഞ് നീണ്ട 9 വർഷത്തിന് ശേഷം ഇരട്ടക്കുട്ടികൾ , ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ സുമ ജയറാമിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

 


സുമ എന്ന പേര് മലയാളികൾക്ക് എന്നും ഏറെ പരിചിതമാണ്.90കളിലെ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ പ്രിയതാരമാണ് നമ്മുടെ സുമ ജയറാം. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തന്നെയായിരുന്നു അവയിൽ ഏറെയും എന്നുതന്നെ നമുക്ക് പറയാം.

ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ്‌ മലയാളസിനിമകളിൽ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സുമ എന്ന നടി അരങ്ങേറ്റം കുറിച്ചത് തന്നെ. പിന്നീട് മമ്മൂട്ടി നായകനായ കുട്ടേട്ടനിലും ശ്രദ്ധേയമായ വേഷത്തിൽ അവർ അഭിനയിച്ചിരുന്നു. മൂന്നാംമുറ, ന്യൂ ഇയർ,അടിക്കുറിപ്പ്, ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം,വചനം,എന്റെ സൂര്യപുത്രിക്ക് തുടങ്ങി മലയാളത്തിൽ ഹിറ്റായ ഒരുപാട് സിനിമകളുടെ ഭാഗമാകാൻ സുമക്ക് ചുരുങ്ങിയ കാലത്തിനിടയിൽ നടിക്ക് സാധിച്ചു.

ദിലീപ് നവ്യ നായർ കോംബോയിൽ സൂപ്പർ ഹിറ്റ് ആയി മാറിയ ഇഷ്ടം എന്ന ചിത്രത്തിലും സുമ തന്നിലെ അഭിനയപാടവം തെളിയിച്ചു. ചിത്രത്തിൽ ദിലീപിന്റെ സഹോദരനായ ശ്രീനിവാസന്റെ ഭാര്യയുടെ വേഷമാണ് താരത്തിനു അന്ന് കിട്ടിയത്. ഏറെ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമായിരുന്നു ഈ ചലച്ചിത്രത്തിൽ സുമയുടെത്. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത് സുമ തന്റെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് പതിയെ അങ്ങ് മടങ്ങി. 2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം വളരെ ഗംഭീരമായി തന്നെ നടക്കുന്നത്. സുമയുടെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും അന്ന് പങ്കെടുത്തിരുന്നു. മിനിസ്‌ക്രീനിലും അഭിയിച്ച സുമ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്നുള്ള റിപ്പോർട്ടുകളും നവമാധ്യമങ്ങളിലൂടെ തന്നെ പിന്നീട് പുറത്തുവന്നിരുന്നു.വാർത്തകൾക്ക് പിന്നാലെ നടി ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം ഉള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അന്ന് വൈറലായിരുന്നു.

വിവാഹം കഴിഞ്ഞ് 9 വർഷത്തോളം കഴിഞ്ഞാണ് പ്രിയ നടി സുമയ്ക്കും ഭർത്താവിനും ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നത് ..ആന്റണി ഫിലിപ് , ജോർജ് ഫിലിപ് എന്നി പേരുകളാണ് കണ്മണികൾക്ക് ഇരുവരും നൽകിയിരിക്കുന്നത് . ഭർത്താവിന്റെ പിതാവ് മരിച്ച് 16 ആം വാര്ഷികത്തിലാണ് ഇരുവർക്കും കൺമണികൾ പിറന്നത് . കൺമണികളുടെ ചിത്രവും സുമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു .അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയ വഴി താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചിട്ടുണ്ട്. എന്തുകൊണ്ട് നായികയായി സിനിമകള്‍ ചെയ്തില്ലെന്ന് ചോദിക്കുന്നവരോട് പറയാൻ താരത്തിന് ഒരു മറുപടിയുണ്ട്.അതിനുള്ള കൃത്യമായ മറുപടി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സുമ ജയറാം. ‘ശെരിക്കും കുടുംബഭാരമാണ് അഭിനയത്തിലെത്തിച്ചത്,

പാരകളുണ്ടായിരുന്നതിനാലാണ് നായികയാകാന്‍‍ എനിക്ക് കഴിയാതിരുന്നത്’; സുമ പറയുന്നു.മെഗാ താരങ്ങൾക്കൊപ്പം ഒരുകാലത്ത് തിളങ്ങിയ സുമക്ക് പക്ഷെ മലയാളത്തിൽ അവസരങ്ങൾ നന്നേ കുറവായിരുന്നു എന്നും റിപ്പോർട്ടുണ്ട്. പിന്നീട് തമിഴിൽ നിന്നാണ് സുമയെ തേടി കൂടുതൽ അവസരങ്ങൾ വന്നെത്തിയത്. ഇടക്കാലത്ത് ഗ്ലാമര്‍ വേഷത്തിലും സുമ ജയറാം തിളങ്ങിയിരുന്നു..കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ സുമ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.എന്നാൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിലാണ് നിർമ്മാതാവിന്റെ വേഷത്തിൽ സുമ വീണ്ടും ഇഷ്ടമേഖല ആയ സിനിമയിലേക്ക് മടങ്ങിയെത്തിയത്. ആര്‍ട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി തന്നെ ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.

Post a Comment

0 Comments