സെക്‌സ് ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് അറിയുമോ? ഫലം ഇരട്ടി

 


സെക്‌സ് ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് അറിയുമോ? ഇതിനൊക്കെ അങ്ങനെ സമയവും കാലമുണ്ടോ എന്ന് ചിന്തിച്ചുകൊണ്ട് നെറ്റി ചുളിക്കാൻ വരട്ടെ. ശാസ്‌ത്രീയമായി അപഗ്രഥനം നടത്തിക്കഴിഞ്ഞാൽ മികച്ച ലൈംഗികാനുഭൂതിക്ക് സമയം ഒരു ഘടകം തന്നെയാണ്.

ശരീരത്തിലെ ഹോർമോൺ സന്തുലനമാണല്ലോ ഏതൊരു പ്രവർത്തിക്കും നമുക്ക് ഊർജമേകുന്നത്. അതുകൊണ്ടുതന്നെ ചില സമയങ്ങൾ നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ. പുരുഷന്മാരുടെ കാര്യമെടുത്താൽ പുലർച്ചെ തുടങ്ങി രാവിലെ 10 മണിവരെ ശരീരം വളരെ ഊർജസ്വലമായി പ്രവർത്തിക്കും. കാരണം ഈ സമയത്ത് പുരുഷന്മാരിൽ ലൈംഗിക ഉത്തേജന ഹോർമോണായ ടെസ്‌റ്റാസ്‌റ്റിറോണിന്റെ അളവ് ഉയർന്നു നിൽക്കുന്നതുകൊണ്ടുതന്നെ. എന്നാൽ ഉച്ചയ‌്ക്ക് ശേഷം ഈസ്‌‌ട്രോജന്റെ അളവാകും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ തന്റെ ഇണയോടുള്ള വൈകാരികത പുരുഷനിൽ കൂടുതലായിരിക്കും. അതിനാൽ ഉച്ച തിരിഞ്ഞ് മൂന്ന് മണി സമയവും ലൈംഗികതയ‌്ക്ക് ഏറ്റവും മികച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഫ്രോസ സപ്ളിമെന്റ്‌സ് നടത്തിയ പഠനത്തിൽ, നന്നായി സെക്‌സ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ള ഇണകൾ തിരഞ്ഞെടക്കേണ്ട സമയം എന്നുപറയുന്നത് രാവിലെ 7.30ന് ആണ്. ഉറക്കം എണീറ്റ് 45 മിനിട്ടെങ്കിലും കഴിഞ്ഞിട്ടുവേണം ലൈംഗികവേഴ്‌ചയ‌്ക്ക് തയ്യാറെടുക്കാൻ എന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ഈ സമയത്തെ സെക്‌സ് മാനസിക പിരിമുറുക്കങ്ങൾ കുറയ്‌ക്കുന്നതിന് ഏറെ സഹായകരമാണത്രേ.

Post a Comment

0 Comments