മലയാള സിനിമയില്‍ ഇത് തിരിച്ചുവരവുകളുടെ കൂടെ സമയമാണ്. നവ്യ നായര്‍ക്ക് പിന്നാലെ മീര ജാസ്മിനും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്.
ജയറാം ആയിരുന്നു ചിത്രത്തിലെ നായകന്‍. തിരിച്ചുവരവില്‍ മീര നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ചിത്രമായ ഒരേ കടലിനെക്കുറിച്ചുള്ള മീരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2007 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരേ കടല്‍. ഹീരക് ദീപ്തി എന്ന നോവലാണ് ഒരേ കടല്‍ എന്ന സിനിമയായി മാറിയത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ ശ്യാമപ്രസാദും കെആര്‍ മീരയും ചേര്‍ന്നാണ്. ചിത്രത്തെക്കുറിച്ചുള്ള മീരയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

0 Comments