എവർഗ്രീൻ നായികമാരുടെ പട്ടികയിൽ എന്നും ഉൾപ്പെടുന്ന ഒരു താരമാണ് നടി സുകന്യ.നിരവധി നല്ല കഥാപാത്രങ്ങൾ സുകന്യ പ്രക്ഷകർക്കായി ഇതിനോടകം സമ്മാനിച്ചു. മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കുകയുണ്ടായി.
തമിഴ്‌നാട്ടുകാരിയാണെങ്കില്‍ കൂടെ മലയാളിത്തമുള്ള ഒത്തിരി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ നടി കൂടിയാണ് നമ്മുടെ സുകന്യ. അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് തൂവല്‍ കൊട്ടാരം, ചന്ദ്രലേഖ, അമ്മ അമ്മായി അമ്മ തുടങ്ങി മനോഹരമായ ഒത്തിരി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി.തമിഴിലും തെലുങ്കിലും നായികയായി തിളങ്ങി നിന്ന സമയത്തു തന്നെ സുകന്യ മലയാളത്തിലേക്ക് എത്തിയപ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി എന്ന് പറയാം. മമ്മൂട്ടി, മോഹന്‍ലാല്‍,ജയറാം, റഹ്മാന്‍, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി എന്നത് മലയാളിക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.പ്രിയദര്‍ശന്‍ ചിത്രമായ ആമയും മുയലുമായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ മലയാള ചിത്രം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രിയ താരത്തിനെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ ആരാധകര്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മനോഹരങ്ങൾ ആയ നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ പകര്‍ന്നത്.
ഒരു കാലത്ത് തിളങ്ങി നിന്ന അഭിനേത്രികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ വന്‍വരവേല്‍പ്പാണ്പൊതുവെ അവർക്ക് ലഭിക്കുന്നത്. തിരിച്ചുവരവിനൊരുങ്ങുന്ന സുകന്യയെക്കുറിച്ച് അതുകൊണ്ടുതന്നെ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുകന്യയെ പോലൊരു അതുല്യ പ്രതിഭ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം പിന്നീട് തിരിച്ചെത്തിയിരുന്നു 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രമായാണ് താരം അഭിനയ യാത്രക്ക് തുടക്കമിട്ടത്.സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ സിബി മലയില്‍ സംവിധാനം ചെയ്ത സാഗരം സാക്ഷിയില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്.
മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ സിനിമയായിരുന്നു ഇത്.ജയറാമും മഞ്ജു വാര്യരുമെല്ലാം തകർത്ത് അഭിനയിച്ച തൂവല്‍ക്കൊട്ടാരത്തില്‍ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു അത്.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് സുകന്യ മോഹന്‍ലാലിനൊപ്പം ബിഗ്സ്‌ക്രീനിൽ അഭിനയിച്ചത്. നായികയല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തിന് ആയ സിനിമയിൽ ലഭിച്ചത്.

0 Comments