'ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കിടെ വരാറുണ്ട്, എല്ലാം പരി​ഗണിച്ചാണ് ​ഗെയിം കളിച്ചിരുന്നത്'; ദിൽഷയോട് റോബിൻ

 


ബി​ഗ് ബോസ് മലയാളം സീസൺ ഫോർ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബി​ഗ് ബോസ് സാമ്രാജ്യം എന്നതായിരുന്നു വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾക്ക് നൽകിയ വീക്കിലി ടാസ്ക്ക്. റിയാസായിരുന്നു രാജാവ്.

നിരവധി പ്രത്യേക അധികാരങ്ങളും റിയാസിന് ബി​ഗ് ബോസ് നൽകിയിരുന്നു. ശേഷം ​ഗെയിം തുടങ്ങിയപ്പോൾ പ്രജയായി അഭിനയിച്ചിരുന്ന റോബിൻ രാജാവായ റിയാസിന്റെ കഴുത്തിൽ കിടന്ന മാന്ത്രിക ലോക്കറ്റ് മോഷ്ടിച്ചുകൊണ്ട് ഓടി.

ശുചിമുറിയിലാണ് സ്വയരക്ഷക്കായി റോബിൻ കയറി ഒളിച്ചത്. പിന്നാലെ മറ്റ് മത്സരാർഥികൾ റോബിനെ അതിനുള്ളിൽ നിന്ന് പ്രകോപിപ്പിച്ച് ഇറക്കാൻ നോക്കി. പക്ഷെ പുറത്ത് വരാൻ റോബിൻ തയ്യാറായിരുന്നില്ല.

ശേഷം ശുചിമുറിക്ക് പുറത്ത് നിന്ന ജാസ്മിൻ കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേയും എയർ ഫ്രഷ്നറും റോബിൻ ഒളിച്ച് നിൽ‌ക്കുന്ന വെന്റിലേഷനില്ലാത്ത ശുചിമുറിയിലേക്ക് അടിച്ചു.

പിന്നാലെ റോബിന് ശ്വാസം മുട്ടലും നെഞ്ച് വേദനയുമുണ്ടായി. അപ്പോഴും പുറത്തിറങ്ങാതെ നിന്ന റോബിൻ ദിൽഷ വന്ന ശേഷമാണ് പുറത്തിറങ്ങിയത്.

റോബിൻ പുറത്തിറങ്ങിയത് അറിഞ്ഞ് എത്തിയ റിയാസ് റോബിന്റെ കൈയ്യിൽ പിടിച്ച് ലോക്കറ്റ് പരിശോധിച്ച് കണ്ടെത്താൻ ശ്രമിച്ചു. അത് ഉന്തും തള്ളിലേക്കും കൈയ്യേറ്റത്തിലേക്കും വഴി മാറി.

അങ്ങനെ റോബിൻ റിയാസിനെ അടിച്ചു. പിന്നീട് വീക്കിലി ടാസ്ക്ക് മൊത്തത്തിൽ അലങ്കോലപ്പെടുന്നതാണ് കണ്ടത്. ശേഷം മെഡിക്കൽ റൂമിൽ കൊണ്ടുപോയി റോബിൻ, ജാസ്മിൻ എന്നിവരെ ഡോക്ടർ പരിശോധിച്ചു.

ശ്വാസം മുട്ടുന്നുവെന്ന തരത്തിൽ റോബിൻ അഭിനയിച്ചതാണെന്നാണ് റിയാസും ജാസ്മിനും പറഞ്ഞത്. എന്നാൽ സത്യാവസ്ഥ അതല്ലെന്ന് ദിൽഷയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ.

കൊവിഡ് വന്ന ശേഷം തനിക്ക് ശ്വാസ തടസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് റോബിൻ പറയുന്നത്. അത് ആരോടും പറഞ്ഞിട്ടില്ലെന്നും. അത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാണ് താൻ ​ഗെയിം കളിച്ചിരുന്നതെന്നും റോബിൻ ദിൽ‌ഷയോട് വെളിപ്പെടുത്തി.

മുമ്പും പലതവണ റിയാസുമായി വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളതിനാൽ റോബിന് വാണിങ് കിട്ടിയിരുന്നു. ഇപ്പോൾ റിയാസിനെ അടിക്കുക കൂടി ചെയ്തതോടെ റോബിനെ ഷോയിൽ നിന്നും മാറ്റി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ് ബി​ഗ് ബോസ്.

അതുമായി ബന്ധപ്പെട്ട പ്രമോയും ബി​ഗ് ബോസ് ടീം പുറത്തുവിട്ടിട്ടുണ്ട്. പക്ഷെ പ്രേക്ഷകരെല്ലാം ബി​ഗ് ബോസ് ടീമിന് എതിരാണ്.

കൊലപാതക ശ്രമം നടത്തിയ ജാസ്മിൻ വീട്ടിൽ തുടരുന്നതാണ് പ്രേക്ഷകരെ അതൃപ്തിയിലാക്കുന്നത്. ജാസ്മിൻ ചെയ്ത തെറ്റ് പലതവണ വീട്ടിലുള്ളവരോട് പറയുന്നുണ്ട്. പക്ഷെ നടപടിയുണ്ടായതും ​ഗെയിമിൽ നിന്നും മാറ്റിയതും റോബിനെ മാത്രമാണ്.

കൂടാതെ അടിച്ചുവെന്ന് പറഞ്ഞ് ബ്ലെസ്ലി, ദിൽഷ ഒഴികെയുള്ളവർ റോബിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഭൂരിഭാ​ഗം ആളുകളും റോബിനെതിരെ വിഷ സ്പ്രേ ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളൊന്നും തന്നെ നടത്തുന്നില്ല.

സമാനമായി രണ്ടാം സീസണിൽ രജിത്ത് പുറത്തായിരുന്നു. അതേ രീതിയിൽ തന്നെയാണ് റോബിനേയും ബി​ഗ് ബോസ് പുറത്താക്കാൻ പോകുന്നത്.

Post a Comment

0 Comments