ഞാനും എൻറെ പട്ടിയും മാത്രം ഉള്ളപ്പോൾ പോലും ബാത്റൂമിൽ കയറി ഇരുന്ന് ബക്കറ്റിൽ വെള്ളം തുറന്നു വെച്ചാണ് ഞാൻ പൊട്ടി കരയാറുള്ളത് ,ആ ഞാൻ ഇന്നലെ ഇവിടെ എല്ലാവരുടെയും മുന്നിൽ ഇരുന്ന് കരഞ്ഞു .അപ്പോൾ ഒന്നാലോചിച്ചുനോക്കൂ എനിക്ക് എൻറെ ഉള്ളിൽ എന്തുമാത്രം അപമാനം തോന്നിയിട്ടുണ്ടാവും എന്ന്,എന്റെ ജീവിതത്തില്‍ എനിക്ക് ഒരു നിയന്ത്രണവുമില്ല,ബിഗ് ബോസില്‍ നിന്നും ജാസ്മിന്‍ ക്വിറ്റ് ചെയ്യുന്നു;ഞെട്ടലോടെ പ്രേക്ഷകർ

 


എപ്പിസോഡ് കഴിയുമ്പോഴും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയാണ് മത്സരാർത്ഥികൾ .ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . ജാസ്മിൻ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു .

കഴിഞ്ഞദിവസം രാത്രിയാണ് ജാസ്മിൻ ഈ വിവരം റോൺസനോട് പറഞ്ഞത് .കഴിഞ്ഞദിവസം വീട്ടിൽ വീക്കിലി ടാസ്കിന് ഇടയിൽ നടന്ന പ്രശ്നത്തിന്റെ ഇടയിൽ ജാസ്മിൻ പൊട്ടി കരഞ്ഞിരുന്നു .പിന്നീട് ജാസ്മിൻ ചിലവിട്ടത് മെഡിക്കൽ റൂമിൽ ആയിരുന്നു. ജാസ്മിൻ റോൺസാനോട് പറഞ്ഞത് ഇങ്ങനെയാണ് .ചേട്ടാ ഇപ്പോൾ പോണോ എന്ന് ചോദിച്ചാൽ എനിക്ക് തോന്നുന്നില്ല .അയാം ഓൾ റൈറ്റ് .

പക്ഷേ ഒരു അവസരം തന്ന് ആ വാതിൽ തുറന്നാൽ സ്പ്രിൻറ് ഓടുന്നതു പോലെ ഞാൻ ഓടും എന്നാണ് ജാസ്മിൻ റോൺസനോട് പറഞ്ഞത് .ഇതിന് റോൺസൺ നൽകിയ മറുപടി ,നീ ഒരു കാര്യം ചെയ്യ് സ്റ്റേ ലോ . ഈ സംഭവങ്ങളൊന്നും ഞാൻ ഇത്രയും റിയാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എൻറെ ദേഹത്ത് ഒരു സ്വിച്ച് ഉണ്ടെങ്കിൽ ഞാൻ അത് ഓഫ് ചെയ്തു ആ വള്ളിയും പൊട്ടിച്ചു കളഞ്ഞേനെ.

പക്ഷേ പറ്റുന്നില്ല പൊന്നു ചേട്ടാ സ്റ്റേ ലോ സ്റ്റേ ലോ എന്ന് പറയാം .പക്ഷേ എനിക്ക് പറ്റണ്ടേ എൻറെ ജീവിതത്തിൽ ഒരു നിയന്ത്രണവുമില്ല .ഇത്ര വലിയൊരു ഷോയിൽ വന്നിട്ട് ചാടാൻ നോക്കുന്നു ,പട്ടി ഷോ. ഞാൻ പോകാൻ ഓപ്ഷൻ വെച്ചത് എൻറെ ആരോഗ്യപ്രശ്നമാണ് .എനിക്ക് എൻറെ ആരോഗ്യം വലുതാണ് അതിനാൽ ഞാൻ പോകാൻ റെഡിയാണ് .

അയാം സീരിയസ്. ഞാൻ പോകാൻ തീരുമാനിച്ചു .ഇനി ഇവിടെ നിൽക്കും തോറും എനിക്ക് പ്രാന്ത് ആവുകയുള്ളൂ . ഞാൻ എൻറെ വീട്ടിൽ ,ഞാനും എൻറെ പട്ടിയും മാത്രം ഉള്ളപ്പോൾ പോലും ബാത്റൂമിൽ കയറി ഇരുന്ന് ബക്കറ്റിൽ വെള്ളം തുറന്നു വെച്ചാണ് പൊട്ടിക്കറുള്ളത് .ഞാൻ ഇന്നലെ ഇവിടെ ഇരുന്ന് കരഞ്ഞു .അപ്പോൾ ഒന്നാലോചിച്ചുനോക്കൂ എനിക്ക് എൻറെ ഉള്ളിൽ എന്തുമാത്രം അപമാനം തോന്നിയിട്ട് ഉണ്ടാവും എന്ന് .ജാസ്മിൻ പറഞ്ഞപ്പോൾ ഈ ആഴ്ചയും കൂടി കഴിഞ്ഞാൽ ടോപ് ടെൻ ആവാം .അതിൽ കയറിയിട്ട് പോകാം എന്നാണ് റോൺസൺ പറഞ്ഞത് .പറ്റൂല എന്ന് ജാസ്മിൻ പറഞ്ഞു. നമുക്ക് അങ്ങനെ കളിക്കാം

Post a Comment

0 Comments