മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് .യുഡിഎഫിന്റെ സ്ഥാനാർത്ഥി അന്തരിച്ച പി ടി തോമസിൻറെ ഭാര്യ ഉമ തോമസും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫും ബി ജെ പി എ എൻ രാധാകൃഷ്ണൻ ആണ് മത്സരാർത്ഥികൾ .
നാളെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് . എല്ലാ മത്സരാത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണം വലിയ രീതിയിൽ തന്നെ നടത്തിയിരുന്നു. പിടി തോമസിന്റെ നിര്യാണത്തോടെ ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വീണ്ടും സംഘടിപ്പിക്കേണ്ടി വന്നത് .പിടി തോമസിന്റെ ഭാര്യ തന്നെയാണ് യുഡിഎഫ് ന്റെ മത്സരാർത്ഥി.
എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫും ബിജെപി മത്സരാർത്ഥി എൻ രാധാകൃഷ്ണൻ ആണ് .എ എൻ രാധാകൃഷ്ണന് വേണ്ടി നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.തിരഞ്ഞെടുപ്പ് ചൂടിന്റെ ഇടയിലാണ് പിസി ജോർജിനെ മത വിദ്വേഷ പ്രസംഗം നടത്തിയതിന്റെ ,
പേരിൽ അറസ്റ്റ് ചെയ്യുകയും ജയിലിൽ ആവുകയും ജാമ്യം ലഭിച്ചു പുറത്തുവരികയും ചെയ്തത് .തൃക്കാക്കര തെരഞ്ഞെടുപ്പ് നോക്കിയാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോ പി സി ജോർജിനെ കുറിച്ച് ബിജെപി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ പറഞ്ഞത് ,
പിസി ജോർജ് ക്രിസ്തുവിനെ പോലെ ആണ് എന്നാണ് .എ എൻ രാധാകൃഷ്ണന്റെ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ .ചുംബന സമര നായിക ആയ രശ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്,
പി സി ജോർജ് ക്രിസ്തുവിനെ പോലെ ആണെന്ന് രാധാകൃഷ്ണൻ ;ക്രിസ്ത്യാനികളോട് വൈരാഗ്യമുണ്ടെൽ ക്രിസ്തുവിനെ രണ്ടു തെറി പറഞ്ഞോ രാധാകൃഷ്‌ണാ എന്നാലും പി സി ജോർജ് എന്നൊന്നും വിളിക്കല്ലേ എന്നാണ് .എന്നാണ് രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ എഴുതിയത് .
അതേസമയം നടൻ സുരേഷ് ഗോപി എഎൻ രാധാകൃഷ്ണന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.താൻ ഒരു ഉറപ്പു തരാം. എന്നെ എംഎൽഎയും എംപിയും ആകേണ്ട എ എൻ ആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ അദ്ദേഹത്തിനൊപ്പം ഈ മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ എനിക്ക് ബാക്കിയുള്ള സിനിമ ജീവിതകാലവും ഒഴിഞ്ഞു വയ്ക്കാൻ ഞാൻ തയ്യാറാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത് .

0 Comments