“16 ആം വയസിൽ ബാലവിവാഹം , ജീവിക്കാൻ വഴിയില്ലാതെ നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങി , 18 വര്ഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നു” , പ്രിയ നടി പൊന്നമ്മ ബാബുവിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ


 

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ സുപരിചിതയായ നടി ആണ് പൊന്നമ്മ ബാബു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നാടകത്തിൽ നിന്നായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. 

ഒരു ഹാസ്യതാരം ആയും അതോടൊപ്പം തന്നെ വില്ലത്തിയായും ഒക്കെ നിരവധി കഥാപാത്രത്തെ അനശ്വരമാക്കിയിട്ടുണ്ട് പൊന്നമ്മ. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് പൊന്നമ്മ ബാബു. ഈ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ വിളിക്കുന്നത് പൊന്നൂസ് എന്നാണെന്ന് താരം പറയുന്നുണ്ട്. തന്നെ ആദ്യമായി പേര് വിളിക്കുന്നത് കുളപ്പുള്ളി ലീലയാണ്. മുന്നൂറിലധികം സിനിമകളിലാണ് പൊന്നമ്മ ബാബു അഭിനയിച്ചിട്ടുള്ളത്. നിസാർ സംവിധാനം ചെയ്ത പടനായകൻ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു അരങ്ങേറ്റം നടത്തുന്നത്. പിന്നീടങ്ങോട്ട് സിനിമയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ലോക് ഡൗൺ കാലത്ത് പൊന്നൂസ് കലവറ എന്ന് ഒരു ചാനൽ കൂടി തുടങ്ങിയിരുന്നു താരം. അതിനും വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെറുതെയിരിക്കുവാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. അങ്ങനെയാണ് ഈ ഒരു ചാനലിനെ കുറിച്ച് ചിന്തിക്കുന്നത്. മക്കളെല്ലാം തിരക്കിലാണ്. ഞാനും സിനിമയുമായി തിരക്കിലാണ്. ചാനലുകളിൽ കുക്കറി പരിപാടികളൊക്കെ അവതരിപ്പിക്കുന്നത് ഗുണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ഇതൊക്കെ നന്നായിത്തന്നെ അഭിനയിക്കാൻ സാധിച്ചിരുന്നു എന്നുമൊക്കെയാണ് താരം പറയുന്നത്. സിനിമയിൽ നിന്നുള്ളവരുടെ ഭാഗത്തുനിന്നും ലഭിച്ചത് മികച്ച പിന്തുണയായിരുന്നു എന്ന ഓർമിക്കുന്നുണ്ട് പൊന്നമ്മ ബാബു. പതിനാറാമത്തെ വയസ്സിൽ ആണ് താൻ വിവാഹിതയാകുന്നത്, ജീവിക്കാൻ വഴിയില്ലാതെ നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങിയിട്ടുണ്ട് ,

വിവാഹ ശേഷം സിനിമയിൽ നിന്നും താൻ ഒരു ബ്രേക്ക് എടുക്കുകയും ചെയ്തതാണ്.18 വര്ഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നു, പിള്ളേരോട് ഒപ്പം താനും വളരുകയായിരുന്നു എന്നാണ് പറയുന്നത്. മൂന്ന് മക്കളാണ് തനിക്ക്. എല്ലാവരും വിദേശത്താണ്. വളരെയധികം കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത്. മകളുടെ വിവാഹം കഴിഞ്ഞു അവർക്ക് മക്കളായി. ഇതൊക്കെ കാണാനുള്ള ഭാഗ്യം ദൈവം അനുവദിച്ചു തന്നു. നേരത്തെ തന്നെ കല്യാണം കഴിച്ചത് കൊണ്ടാണ് അതൊക്കെ തനിക്ക് സാധ്യമായത്. നാടകത്തിന്റെ ഭാഗമായി മാറിയ കലാകാരിയാണ് പൊന്നമ്മ ബാബു. ഇപ്പോൾ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്‌ലർ എന്ന സീരിയലിലും പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് പൊന്നമ്മ ബാബു എത്തുന്നത്.

ഏതു സിനിമ കാണുമ്പോഴും അത് ഒരു ചെറിയ കഥാപാത്രമായെങ്കിലും പൊന്നമ്മ ബാബുവിനെ കണ്ടിട്ടുണ്ടാകും. ഏത് കഥാപാത്രം ലഭിച്ചാലും അത് വളരെ പക്വതയോടെ മികച്ചതായി ചെയ്യുവാനുള്ള ഒരു കഴിവ് പൊന്നമ്മ ബാബുവിന് ഉണ്ട് എന്നത് മറ്റു നടിമാരിൽ നിന്നും താരത്തെ വ്യത്യസ്ത ആക്കാറുണ്ട്. താരത്തോട് അടുത്ത സുഹൃത്തുക്കൾ ഒക്കെ എപ്പോഴും പറയുന്നത് താരം കുട്ടികളുടെ സ്വഭാവമുള്ള ഒരു വ്യക്തിത്വത്തിനുടമയാണ് എന്നാണ്.

Post a Comment

0 Comments