സീരിയൽ ആരാധകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം പരമ്പര . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന് യുവാക്കൾക്കിടയിലും ആരാധകർ ഏറെയാണ് .
പ്രണയവും , കുടുംബബന്ധങ്ങളുടെയും ഇണക്കങ്ങളും പിണക്കങ്ങളും അതിന്റെ തനിമയോടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്ന സാന്ത്വനം പരമ്പരയ്ക്ക് റേറ്റിങ്ങിലും മുൻ പന്തിയിലാണ് സ്ഥാനം . പരമ്പരയിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട് എങ്കിലും എല്ലാവർക്കും ഒരേപോലെ സ്പേസ് ലഭിക്കുകയും ചെയ്യുന്നുണ്ട് . സാന്ത്വനം കുടുംബത്തിലെ ഓരോ കഥാപത്രങ്ങളെയും ഏറെ താല്പര്യത്തോടെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായിട്ടാണ് പ്രേക്ഷകർ കാണുന്നത് . ദേവിയും ബാലനും , ഹരിയും അപ്പുവും , അഞ്ജലിയും ശിവനും , കണ്ണനുമെല്ലാം പ്രേഷകരുടെ ഇഷ്ട താരങ്ങളാണ് . മികച്ച അഭിനയം കൊണ്ടും മികച്ച കഥാമുഹൂര്തങ്ങൾ കൊണ്ടും സീരിയൽ ഇപ്പോൾ മുന്നേറികൊണ്ടിരിക്കുകയാണ് .
സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഇപ്പോൾ പരമ്പരയിൽ അരങ്ങേറിക്കൊണ്ടരിക്കുന്നത് . ഒരു വശത്ത് അഞ്ജുവും ശിവനും തമ്മിലുള്ള പ്രണയം അലയടിക്കുമ്പോൾ മറുവശത്ത് ബാലന്റെ സംഹാരതാണ്ഡവമാണ് നടക്കുന്നത് . ഓരോ നിമിഷവും ഓരോ എപ്പിസോഡുകളും പുതുമ നിറഞ്ഞ കഥാമുഹൂര്തങ്ങൾ സമ്മാനിച്ചുകൊണ്ട് മുന്നേറുമ്പോൾ പുതിയ കഥാപാത്രങ്ങളും പാരമ്പരയിലേക്ക് എത്തിയിട്ടുണ്ട് . അത്തരത്തിൽ വളരെ കുറച്ചു എപ്പിസോഡുകൾ കൊണ്ട് പ്രേഷകരുടെ ശ്രെധ നേടിയിരിക്കുകയാണ് മഞ്ജുഷ മാർട്ടിൻ എന്ന താരം . സുധ അപ്പച്ചിയുടെ മകൾ , സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ നായികയുമായിട്ടാണ് മഞ്ജുഷ വേഷമിടുന്നത് . ആരാണ് ഈ അച്ചുവായി വേഷമിടുന്ന പുതിയ താരം എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും സാന്ത്വനം ആരാധകരിലും ഉയരുന്നുണ്ട് .
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വളരെ വേഗം ആരധകരുടെ മനസ്സിൽ ചേക്കേറിയ മഞ്ജുഷ ടിക് ടോകിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത് . ടിക്ക് ടോക്കിൽ നിരവധി ആരാധകരെ സമ്പാദിച്ച തരാം ടിക്ക് ടോക്ക് ബാൻ ആയതോടെ ഇൻസ്റാഗ്രാമിലേക്കെത്തുകയായിരുന്നു . തനിയെ തിരക്കഥയെഴുതി അഭിനയിച്ച നിരവധി സ്റ്റോറീസ് ഒക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും വൈറലാകുകയും ചെയ്തിരുന്നു . പിന്നീട് സാന്ത്വനം എന്ന സീരിയലിലൂടെ അഭിനയലോകത്തേക്ക് എത്തുകയായിരുന്നു . എൽ എൽ ബി നാലാം വർഷ വിദ്യാർത്ഥിയാണ് മഞ്ജുഷ . അച്ഛൻ , ‘അമ്മ , സഹോദരി അടങ്ങുന്ന കുടുംബമാണ് മഞ്ജുഷയുടേത് . അച്ഛൻ മാർട്ടിൻ പെയിന്റിംഗ് കോൺട്രാക്ടറാണ് , സഹോദരി മനീഷ മാർട്ടിൻ . മുൻപ് സീരിയലുകളിൽ അഭിനയിച്ചു പരിചയം ഇല്ലങ്കിലും ആദ്യത്തെ സീരിയലിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് .
മിടുക്കി കുട്ടിയെന്നും , അഭിനയം അടിപൊളിയാണെന്നും , കണ്ണന് മാച്ച് ആണെന്നടക്കം നിരവധി കമന്റ് കളാണ് സീരിയൽ ഗ്രൂപ്പുകളിൽ വന്നുകൊണ്ടിരിക്കുന്നത് . അപ്പു ഹരി പ്രണയത്തിന് ശേഷം അഞ്ജലി ശിവൻ പ്രണയം തരംഗമായിരുന്നു . ഇനി മറ്റൊരു പ്രണയത്തിനു വേണ്ടിയുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നതും കാത്തിരിക്കുന്നതും . എന്തായാലും കണ്ണനുമൊത്തുള്ള അച്ചുവിന്റെ പ്രണയാതുരമായ എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് സാന്ത്വനം സീരിയൽ ആരാധകർ

0 Comments