ന്യൂഡല്‍ഹി :സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തി പകരാന്‍ അദ്ദേഹം ട്വീറ്റുകളിലൂടെ ആഹ്വാനം ചെയ്തു.“കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയും ദേശീയ പതാകയും സ്വപ്‌നം കണ്ടവരുടെ പരിശ്രമങ്ങള്‍ നാം അനുസ്മരിക്കേണ്ടതുണ്ട്. അവര്‍ സ്വപ്‌നം കണ്ട ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിനും ആ സ്വപ്‌നം നിറവേറ്റുന്നതിനും നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
“ആസാദി കാ അമൃത് മഹോത്സവിന്റെ ഈ വേളയില്‍ എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയം നമുക്ക് ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13-15 കാലയളവില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ വീടുകളിലവ സ്ഥാപിക്കുകയോ ചെയ്യുക. ദേശീയ പതാകയുമായുള്ള നമ്മുടെ ആത്മബന്ധം ദൃഢപ്പെടുത്താന്‍ അത് സഹായിക്കും”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

0 Comments