മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ടെലിവിഷൻ മേഖലയിൽ താരം അവതാരിക ആയി പ്രവർത്തിച്ചിരുന്നു.
അവിടെ നിന്നുമാണ് താരം മനസ്സിനക്കരെ എന്ന സിനിമയിൽ എത്തുന്നത്. ജയറാമായിരുന്നു ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ നായികയായി അഭിനയിച്ചു താരം. അവിടെ നിന്നുമാണ് താരം പിന്നീട് തമിഴിലേക്ക് ചേക്കേറിയത്.
തമിഴിൽ താരത്തെ കാത്തിരുന്നത് അധികവും ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. പിന്നീട് തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങളുടെ ഒപ്പം താരം നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും താരം ഒരുപോലെ തിളങ്ങി. പിന്നീട് ആയിരുന്നു താരം കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞുപിടിച്ചു ചെയ്യുവാൻ തുടങ്ങിയത്. ഇന്ന് തെന്നിന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. എല്ലാ ഭാഷകളിലുമായി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്.
Instagram:Wikkiofficial
അതേസമയം കഴിഞ്ഞമാസം ആയിരുന്നു നടിയുടെ വിവാഹം നടന്നത്. തമിഴ് സിനിമയിലെ യുവ സംവിധായകരിൽ ഒരാൾ ആയിട്ടുള്ള വിഗ്നേഷ് ശിവനെ ആണ് താരം വിവാഹം ചെയ്തത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നയൻതാരയുടെ അമ്മ പങ്കെടുത്തിരുന്നില്ല. പിന്നീട് ഇരുവരും അമ്മയെ തിരുവല്ലയിൽ എത്തി സന്ദർശനം നടത്തുകയായിരുന്നു. ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് താരം.
നടിയുടെ 75-ആമത്തെ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ന് ആയിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സീ സ്റ്റുഡിയോസ് ആയിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. സിനിമയുടെ ഒരു സ്പെഷ്യൽ വീഡിയോ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലേഷ് കൃഷ്ണ ആയിരിക്കും സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സത്യരാജ്, ജയ് എന്നിവർ ആയിരിക്കും സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ജവാൻ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖാൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

0 Comments