ചേട്ടൻറെ സുഹൃത്തുമായി വിവാഹം, കത്തുകളിലൂടെ സംഭാഷണം, ആദ്യമായി കാണുന്നത് ഒരു വർഷത്തിന്‌ ശേഷം, സുന്ദരികളായ രണ്ട് പെണ്മക്കൾ; നടി ആശ ശരത്തിന്റെ വിവാഹ ജീവിതം ഇങ്ങനെ


 കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഒരു നടിയായിരുന്നു ആശാ ശരത്ത്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ആണ് നിരവധി ആരാധകരെ ആശയ്ക്ക് ലഭിക്കുന്നത്. 

പിന്നീടാണ് സിനിമകളിലേക്ക് താരം സജീവ സാന്നിധ്യം ആകുന്നത്. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് ഒരു കരിയർ ബ്രെക്ക് ഉണ്ടാകുന്നത്. അപ്പോഴേക്കും മികച്ച ഒരു നടിയായി ആശ മാറി കഴിഞ്ഞിരുന്നു. ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തിയിരിക്കുകയാണ് ആശ ശരത്. ഈ പരിപാടിയിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് ആശ ശരത്. നൃത്തം ആണ് തന്റെ ജീവിതം എന്നാണ് പറയുന്നത്.

അമ്മ ഡാൻസ് ടീച്ചർ ആയതുകൊണ്ട് തന്നെ ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കാറുണ്ട്. ആ സമയത്ത് ഒന്ന് രണ്ട് സിനിമകളിലൊക്കെ അഭിനയിക്കാൻ അവസരം ലഭിച്ചത്. കമലദളത്തിൽ മോനിഷ ചെയ്ത വേഷം ആദ്യം വന്നത് ആശ ശരത്തിന് ആണ്. പക്ഷേ അച്ഛനും അമ്മയും വിട്ടില്ല. തനിക്ക് രണ്ടു ചേട്ടന്മാർ ആണുള്ളത്. കല്യാണത്തിന് മുൻപ് സിനിമാഭിനയം ഒന്നും വേണ്ട. കല്യാണം കഴിഞ്ഞിട്ട് അവന് താല്പര്യമുണ്ടെങ്കിൽ പൊയ്ക്കോളൂ എന്നായിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്.

നൃത്തത്തിൽ സജീവമായിരുന്നു താൻ. ചേട്ടൻ എടുത്ത നൃത്തതിന്റെ വീഡിയോ കണ്ടിട്ടാണ് ശരത്തേട്ടൻ തനിക്ക് വിവാഹം ആലോചിക്കുന്നത്. അന്ന് ചേട്ടൻ മസ്കറ്റിൽ ആണ്. അവിടെയുള്ള ചേട്ടന്റെ ഒരു സുഹൃത്ത് ആണ് ശരത്തേട്ടൻ. ചേട്ടനോട് ആണ് ആദ്യമായി തന്നെ കുറിച്ച് പറയുന്നത്. ബാച്ചിലർ ലൈഫിന്റെ ഇടയിൽ ഹോംലി ഫുഡ് എല്ലാം ഇവർക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം ചേട്ടനോടൊപ്പം ഉള്ള ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ പോയി അവിടെ വച്ചാണ് ഡാൻസ് വീഡിയോ കാണാൻ ഇടയായത്. അങ്ങനെയാണ് ഏട്ടനോട് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞത്.

ശരത്തേട്ടൻ ആ വിവാഹത്തെക്കുറിച്ച് സീരിയസ് ആയിത്തന്നെ എടുത്തിരുന്നു. ഞാൻ ബികോമിന് പഠിക്കുന്നു സമയമാണത്. മലയാളികൾ ആണെങ്കിലും ശരത്തേട്ടൻ അച്ഛനും അമ്മയും ഒക്കെ മഹാരാഷ്ട്രയിൽ സെറ്റിലാണ്. അവർ നേരെ പെണ്ണുകാണാൻ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടിൽ താമസിച്ചു. മകന്റെ സുഹൃത്തിന്റെ വീട് എന്ന വിശ്വാസമാണ് ആ ബന്ധത്തിന് കാരണം. കല്യാണമൊക്കെ ഉറപ്പിച്ചു ഒരുവർഷം കഴിഞ്ഞിട്ടാണ് ശരത്തേട്ടനെ ഞാൻ നേരിട്ട് കാണുന്നത്.

വിവാഹത്തിന് ശേഷമാണ് തനിക്ക് ചിറകുകൾ മുളച്ചത് തന്നെ എന്ന് പറയാം. തന്റെ എല്ലാ കഴിവുകൾക്കും ഒരു ചിറക് ആയിരുന്നു ശരത്തേട്ടൻ. ഒരു വർഷക്കാലം ഞങ്ങൾ ശരിക്കും പരസ്പരം മനസ്സിലാക്കി. ധാരാളം കത്തുകൾ എഴുതുമായിരുന്നു. അങ്ങനെയൊരു എഴുത്തിൽ അഭിനയിക്കാനൊന്നും പോയില്ലെങ്കിലും എനിക്ക് നൃത്തം ചെയ്യാതെ പറ്റില്ല എന്നും അതെന്റെ രക്തമാണ് എന്ന് ഒക്കെ ഞാൻ എഴുതിയിരുന്നു. എങ്കിൽ ഞാൻ ആ രക്തം പമ്പുചെയ്യുന്ന ഹൃദയം ആയിരിക്കും എന്നാണ് അന്ന് ശരത്തേട്ടൻ പറഞ്ഞത്. അത് സത്യമായി. വിവാഹശേഷമാണ് എനിക്ക് ചിറകകൾ മുളച്ചത്. ഞാൻ കൂടുതൽ കലാരംഗത്തേക്ക് എത്തിയതും വിവാഹത്തിനുശേഷം തന്നെ. ആദ്യം ചെയ്തത് ടെലിഫിലിം ആണ്. അതിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. അതുകൊണ്ടാണ് കുങ്കുമപ്പൂവ് സീരിയലിലേക്ക് അവസരം ലഭിക്കുന്നത് എന്നു പറയുന്നുണ്ട് ആശ.

Post a Comment

0 Comments