കോണ്ടം വിൽപനയിൽ തളർച്ച; കൈയ്യുറ നിർമ്മാണത്തിലേക്ക് തിരിഞ്ഞ് കമ്പനികൾ

 


നിനച്ചിരിക്കാതെയാണ് കൊവിഡ് മഹാമാരി വന്നത്. മറ്റ് മേഖലകളെല്ലാം തളർന്നപ്പോഴും ലോക്ക്ഡൗണിൽ കോണ്ടം വിൽപന മാത്രം പൊടിപൊടിച്ചു. 

കോണ്ടം നിർമാണ കമ്പനികൾക്ക് അത് നല്ല കലമായിരുന്നുവെന്ന് കരുതിയെങ്കിൽ തെറ്റി. 2020 ഏപ്രിലിൽ ലോകത്തെ ഏറ്റവും വലിയ കോണ്ടം നിർമാണ കമ്പനിയായ കാരെക്‌സ് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രണ്ട് കൊവിഡ് വർഷങ്ങൾക്കിപ്പുറം കോണ്ടം വിൽപനയിൽ 40 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കാരെക്‌സ് അറിയിച്ചു. ( Chinese condom companies turn to gloves manufacturing )


കാരെക്‌സ് കമ്പനി ഒരു ഉദാഹരണം മാത്രമാണ്. ചൈനയിൽ കോണ്ടം നിർമാണ കമ്പനികളെല്ലാം അടച്ചുപൂട്ടപ്പെടുകയോ അടച്ച് പൂട്ടൽ വക്കിലോ ആണ്. ചൈനീസ് കമ്പനികളുടെ ഡേറ്റാബേസായ തയന്യൻച നൽകുന്ന വിവരം പ്രകാരം 2019 മുതൽ ജൂൺ് 2022 വരെയുള്ള കാലത്തിൽ 43,200 ആഭ്യന്ത കോണ്ടം നിർമാണ കമ്പനികളാണ് ഡേറ്റാബേസിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇവയെല്ലാം അടച്ച് പൂട്ടി. പ്രതിവർഷം 17,300 കമ്പനികളാണ് നിർമാണം നിർത്തിയത്. ആഭ്യന്തര വിപണിയിൽ കോണ്ടത്തിന്റെ വിലയിലുണ്ടായ ഇടിവ് വിൽപനയിലും 30 ശതമാനത്തിന്റെ ഇടിവുണ്ടാക്കി.


കോണ്ടം വിൽപനയിൽ തളർച്ച നേരിട്ടത്തോടെ കമ്പനികളെല്ലാം കൈയ്യുറ നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 1966 ൽ സ്ഥാപിതമായ ഗ്വിലിൻ സീഷു ലാറ്റക്‌സ് പ്രൊഡക്ട് എന്ന കോണ്ടം കമ്പനി കുറഞ്ഞ തുകയായ 450 മില്യൺ യുവാനിനാണ് വിറ്റ് പോയത്. ഈ കമ്പനി വിന്നർ മെഡിക്കൽ എന്ന സ്ഥാപനം ഏറ്റെടുത്ത് ഇവിടെ കൈയുറ നിർമാണം ആരംഭിച്ചിരിക്കുകയാണ്.


Read Also: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെ നിയമ നിർമാണം നടത്താനൊരുങ്ങി അമേരിക്ക


ഇന്ന് ചൈനയിൽ നിലവിലുള്ള കോണ്ടം കമ്പനികളെല്ലാം വരുമാനത്തിനായി കൈയുറ നിർമാണത്തിലേക്ക് തിരിഞ്ഞു. 2020 മുതൽ 2,32,300 പുതിയ കൈയുറ കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡേറ്റാബേസിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.


ചൈനയിൽ മൂന്ന് കുട്ടികൾ വരെയാകാമെന്ന് സർക്കാർ നിലപാടെടുത്തതോടെ കമ്യൂണിറ്റി ഹെൽത്ത് സർവീസ് സെന്ററുകളിൽ നൽകിയിരുന്ന കോണ്ടത്തിന്റെ അളവ് കുറഞ്ഞു. കൊവിഡ് വന്ന്് ഒപ്പം ടൂറിസം കൂടി ഇടിഞ്ഞതോടെ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള കോണ്ടം വിൽപനയും നിന്നു. ഇതെല്ലാം കോണ്ടം വിപണിയെ പിടിച്ചുലച്ചു.

Post a Comment

0 Comments