ഒടുവിൽ ആ സന്തോഷവാർത്ത പങ്കുവെച്ചു മീരാ ജാസ്മിനും നരേനും, എന്തേ ഇത്രയും വൈകിയത് എന്ന് പ്രേക്ഷകർ, ആശംസകളുമായി മലയാളികൾ


 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. 

പിന്നീട് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും ഇവർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലും ഇവർ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു.




അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നരേൻ. ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് സുരേഷ് ഗോപി പറയുന്നതുപോലെ ഒരൊറ്റ സിനിമ കൊണ്ട് ജീവിതം മാറിമറിഞ്ഞ് വ്യക്തികളിൽ ഒരാളാണ് നരേൻ. ഇദ്ദേഹം അടുത്തിടെ വിക്രം എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാർത്തി നായകനായ കൈതി എന്ന സിനിമയിൽ നരേൻ അവതരിപ്പിച്ച കഥാപാത്രത്തെ തന്നെയായിരുന്നു ഈ സിനിമയിലും പുനരവതരിപ്പിച്ചത്.




സമൂഹമാധ്യമങ്ങളിൽ മീരാജാസ്മിൻ ആദ്യം ഇല്ലായിരുന്നു. അടുത്തിടെയാണ് താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇതിനുശേഷം ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോൾ നരേനൊപ്പം താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളുടെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒപ്പം ഒരു സന്തോഷവാർത്തയും കൂടി അറിയിച്ചിരിക്കുകയാണ് മീരാ ജാസ്മിൻ.




“പ്രിയപ്പെട്ട നരേൻ, എന്നും ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. വീണ്ടും കണ്ടുമുട്ടുമ്പോൾ ഉള്ള ഏറ്റവും നല്ല കാര്യം അതാണ് – അത് നമ്മളെ സമയത്തിന് പിന്നിലേക്ക് കൊണ്ടുപോകും. കടന്നുവന്ന വഴികളിൽ നിങ്ങൾ നൽകിയ പ്രകാശം എല്ലാവർക്കും ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കും. അത്തരം അമൂല്യമായ ഓർമ്മകൾ വീണ്ടും പങ്കുവെച്ചതിന് നന്ദി പ്രിയപ്പെട്ട നരേൻ” – ഇതായിരുന്നു നരേനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീരാജാസ്മിൻ പറഞ്ഞ വാക്കുകൾ. നരേനെ വീണ്ടും കണ്ടുമുട്ടി എന്ന വിശേഷമാണ് താരം പങ്കുവെച്ചത്.

Post a Comment

0 Comments