മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് ജോമോൾ ജോസഫ്. അടുത്തിടെ ആയി താരം തന്റെ നിരവധി ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു.
അവയെല്ലാം വളരെ വേഗം തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ താഴെ വന്ന് മോശം കമന്റിടുന്നവർക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഇത് പ്രൊഫൈൽ ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും (നോട്ട് ദ പോയിന്റ് നിങ്ങള്ക്ക് സൗകര്യമുള്ളതല്ല, എനിക്ക് സൗകര്യമുള്ളത്) എന്നാണ് താരം പറയുന്നത്.
ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവർക്ക് എന്നെ അൺഫോളോ ചെയ്തു പോകാമെന്നും ജോമോൾ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
Also Read
കൂടെ കിടന്നാൽ ആ വേഷം ഉറപ്പാണെന്ന് ആ സംവിധായകൻ പറഞ്ഞു, പത്തൊൻപതാം വയസിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ചക്കപ്പഴത്തിലെ പൈങ്കിളി ശ്രുതി രജനികാന്ത്
ജോമോൾ ജോസഫിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:
കുറച്ചു ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് ആഗ്രഹിക്കുകയാണ്.. എന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും അടിയിൽ വന്ന് വളരെ മോശമായി കമന്റ് ഇടുകയും, സപ്പോർട്ട് കമന്റ് ഇടുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചില തൊലിയാർ മണിയന്മാരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആ തൊലിയാർ മണിയന്മാർ ഇതുവരെ ചെയ്ത ഊളത്തരം ഞാൻ ക്ഷമിച്ചു. ഇനി മുതൽ ഇമ്മാതിരി ഊളത്തരം കാണിക്കുന്ന ഊളകളെ യഹീരസ ചെയ്ത് എടുത്ത് പുറത്തേക്കിടുന്നതാണ്. ഇത് എന്റെ പ്രൊഫൈൽ ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും. (നോട്ട് ദ പോയിന്റ് നിങ്ങള്ക്ക് സൗകര്യമുള്ളതല്ല, എനിക്ക് സൗകര്യമുള്ളത്).
ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവർക്ക് എന്നെ അൺ ഫോളോ ചെയ്തു പോകാം. ഇത്തരം ആളുകൾ എത്രയും പെട്ടന്ന് അൺ ഫോളോ ചെയ്തു ചെയ്യുന്നതാകും നല്ലത്, കാരണം ഇപ്പോൾ വന്ന കാഴ്ചകൾ ദഹിക്കാത്ത നിങ്ങൾക്ക് ഇനി അങ്ങോട്ട് വരാനുള്ള കാഴ്ചകൾ ഒട്ടും ദഹിക്കണം എന്നില്ല.

0 Comments