കഴിഞ്ഞ ദിവസം കല്യാണ വീട്ടിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ തുടർന്ന് കൂട്ടത്തല്ലു നടന്നിരുന്നു .ആലപ്പുഴയിൽ കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ട തല്ലിൽ കലാശിച്ചു .
ആലപ്പുഴ ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആണ് സംഭവം. കല്യാണ സദ്യക്ക് ഉണ്ടായ കൂട്ട തല്ലിൽ 3 പേർക്ക് പരിക്കേറ്റിരുന്നു .65 കാരനായ മുരളീധരൻ ,24-കാരനായ ജോഹാൻ ,ഇരുപത്തിയൊന്നുകാരൻ ഹരി എന്നിവർക്കാണ് പരിക്കേറ്റത്. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് സ്വകാര്യം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെ ആണ് സം ഘ ർഷമുണ്ടായത് .കല്യാണത്തിനു ശേഷം വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടു.
എന്നാൽ വിളമ്പുന്നവർ രണ്ടാമത് പപ്പടം നൽകാനാവില്ല എന്ന് അറിയിക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ കലാശിക്കുകയും ചെയ്തു .അങ്ങനെ വാക്ക് തർക്കം കൂട്ട തല്ലിൽ അവസാനിക്കുകയായിരുന്നു .തുടർന്ന് ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരുകൂട്ടരും ഏ റ്റു മുട്ടി .പിന്നീട് ഇത് വലിയ കൂട്ടത്തല്ല് ആയി മാറി.ഇപ്പോൾ ഇതിനെ കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് നടിയും മോഡലുമായ രസ്മി ആർ നായർ .രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് ,കല്യാണ വീട്ടിൽ ബോംബെറിഞ്ഞു ആളെ കൊ ന്ന ക്രി മി നലുകളുടെ നാട്ടുകാർ വരെ പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞു അടി കൂടിയവരുടെ നാടിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട് . നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും തെക്കൻ ജില്ലകളോടുള്ള നിങ്ങളുടെ വംശീയത ഒരു മനോരോഗമാണ് ഗയ്‌സ് .എന്നാണ് രസ്മി ആർ നായർ പോസ്റ്റ് ചെയ്തത്.
കല്യാണ വീട്ടിലെ കൂട്ടത്തല്ലിനെ കുറിച്ച് മറ്റൊരാൾ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ് ,ഓണത്തിനു ഒരു സദ്യ തരാവോ എന്നകാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല, അതുകൊണ്ടു സദ്യ, സദ്യ എന്ന് ടൈപ്പ് ചെയ്യുമ്പോൾ വായിൽ കപ്പലോടിക്കാൻ പാകത്തിൽ ഒരു കടൽ ഇരമ്പുന്നുണ്ട്. ഞാനും സദ്യയുമെന്ന തീരങ്ങൾക്കിടയിൽ ഇപ്പോൾ ആർത്തിരമ്പുന്ന ഒരു കടലുണ്ട് സദ്യ കഴിക്കാനിരിക്കുമ്പോൾ ഒരെണ്ണം കൂടി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരേയൊരു സാധനമാണ് പപ്പടം. ബാക്കി എല്ലാ സദ്യംഗങ്ങളും വീണ്ടും വരും, എന്നാൽ പപ്പടം മാത്രം വരൂല്ല. പപ്പടത്തിനും ഉണ്ടാവില്ലേ മോഹങ്ങൾ. പരിപ്പിന്റെ കൂടെ മാത്രമല്ല, എന്തിന്റെ കൂടെയും കൂട്ടികുഴയ്ക്കാവുന്ന മികച്ച ഒരു ഇതാണ് പപ്പടം. ഇങ്ങനെ അങ്ങോട്ട് എടുത്തുവച്ചു, പൊളിച്ചടുക്കുമ്പോൾ തന്നെ നാവിൽ യുദ്ധസമാനമായ ഒരു ത്രസിപ്പ് നിറയും, അതിന്റെ ആവേശം ഓരോ ഉരുളയിലേക്കും ഉരുണ്ടു കയറും.
സാമ്പാറിനു വേണ്ടി കരുതിവച്ച പകുതി പപ്പടവും പൊടിച്ചു കഴിയുമ്പോൾ ലവന്റെ ഒരു വരവാണ്. പ്രഥമൻ എന്നാണ് പേരെങ്കിലും വരാൻ ലേശം വൈകുന്നവൻ. അതിന്റെ കൂടെ പിടിക്കാൻ ഒരു പപ്പടത്തിനായി കൈതരിക്കും. പലപ്പോഴും ചോദിച്ചിട്ടുണ്ട്, അയ്യോ ഒരാൾക്ക് മാത്രമായി കൊണ്ടുവരാൻ പറ്റില്ല എന്നു വിളമ്പുകാരൻ ജാഡയിടും. വെറുതെ അല്ലല്ലോ ചേട്ടാ, ഇരന്നിട്ടല്ലേ എന്ന് ചോദിക്കാൻ തോന്നുമെങ്കിലും കൈത്തരിപ്പ് പഴത്തിൽ തീർക്കും. ബാക്കി എല്ലാം വീണ്ടും കൊടുക്കാം, എന്നാൽ പപ്പടം മാത്രം പറ്റൂല്ല എന്നുള്ള വിവേചനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സദ്യ ഉണ്ടായ കാലം മുതലുള്ള കന്നംതിരിവാണ്.
ഇതിനൊരു അവസാനമില്ലേ??ഇതിനെതിരെ പ്രതിഷേധിച്ച, ചോര ചിന്താൻ പോലും തയ്യാറായ പപ്പട പോരാളികൾക്ക് എന്റെ വിദൂരാഭിവാദ്യങ്ങൾ.

0 Comments