മലയാള സിനിമയിലെ മുൻനിര സിനിമ നിർമാണ കമ്പനിയിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. ആന്റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നുള്ള കൂട്ടായ്മയിലാണ് പ്രവർത്തിക്കുന്നത്.
മുപ്പതിലധികം ചിത്രങ്ങൾ ആശിർവാദ് നിർമ്മിച്ചിട്ടുണ്ട്. 2000 ലാണ് ആശിർവാദ് സിനിമാസ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. താര രാജാവ് മോഹൻലാൽ നായകനായ നരസിംഹമായിരുന്നു ആശിർവാദിന്റെ ബാനറിലുള്ള ആദ്യ ചിത്രം. മോഹൻലാലിന്റെ എലോൺ, ട്വൽത്ത് മാൻ, മോൺസ്റ്റർ, ബറോസ് എന്നീ ചിത്രങ്ങളാണ് ആശിർവാദ് സിനിമാസിന്റെ നിർമാണത്തിൽ പുറത്തിറങ്ങാൻ പോകുന്നത്.
ഈയിടെയായി ആശിർവാദ് സിനിമയുടെ ഒരു അഭിമാന നേട്ടം ആന്റണി പെരുമ്പാവൂർ പങ്കു വെച്ചിരുന്നു. കൃത്യമായി നികുതി അടച്ചതിന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സ് അഭിനന്ദനക്കത്ത് നൽകിയെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്നത്. ഈ അഭിമാന മുഹൂർത്തം ഫേസ്‌ബുക്കിലൂടെയായിരുന്നു ആന്റണി പങ്കുവെച്ചത്. നരസിംഹം’ തൊട്ട് മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകളാണ് ആശിർവാദ് ഇതിനോടകം മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത്. രസതന്ത്രം, ലൂസിഫർ, ഒപ്പം, ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി ചിത്രങ്ങൾ ആശിർവാദിന്റെ പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി ആസ്ഥാനമായാണ് ആശിർവാദ് സിനിമ നിർമാണ കമ്പനി പ്രവർത്തിക്കുന്നത്.
ഇപ്പോഴിതാ മറ്റൊരു നേട്ടവുമായി ആശിർവാദ് നിർമാണ കമ്പനി എത്തിയിരിക്കുകയാണ്. ആശിർവാദ് അന്താരാഷ്ട്ര തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് കമ്പനിയുടെ പുതിയ ഓഫീസ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. അതിന്റെ
ഉദ്ഘാടന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇരുപത്തി മൂന്നു വര്‍ഷത്തെ അര്‍പ്പണബോധവും പ്രതിബദ്ധതയും പ്രവര്‍ത്തിപരിചയവും കൊണ്ട് സ്‌ക്രീനില്‍ മാജിക് മെനയുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുക്കുകയും ചെയ്യുന്നു.
സമ്പൂര്‍ണ്ണ നടന്റെ മിടുക്കും വൈദഗ്ധ്യവും കാരണം ആശിര്‍വാദ് സിനിമാസ് ഒരുപാട് മുന്നോട്ട് പോയി. ആശിര്‍വാദ് സിനിമാസിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണിത്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളോടും പ്രാര്‍ത്ഥനകളോടും കൂടി ആശിര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ്

0 Comments