മലയാളസിനിമയിൽ ഒരു കാലത്ത് നിരവധി ആരാധകരുള്ള നടിയായിരുന്നു ദിവ്യ ഉണ്ണി. പിന്നീട് വിവാഹത്തിന് ശേഷം താരം അഭിനയം നിർത്തുകയും, നൃത്തവും, മറ്റുമായി അതിൻ്റെ തിരക്കുകളിലായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അൻപതിലധികം ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ താരങ്ങടോപ്പം എന്നത് മാത്രമല്ല, വമ്പൻ ഹിറ്റാവുകയും ചെയ്ത പടങ്ങളാണ്. നായികയായും, സഹതാരമായെല്ലാം ദിവ്യ ഉണ്ണി വേഷമിട്ടുണ്ട്. മനോഹരമായ ശരീരപ്രകൃതിയും, സ്വാഭാവികയുള്ള അഭിനയവുമാണ് ദിവ്യയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നത്. മികച്ച അഭിനേത്രി എന്നത് പോലെ തന്നെ അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം.
പ്രണയവർണങ്ങൾ, ചുരം, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ ദിവ്യഉണ്ണിയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമകൾക്ക് പുറമേ സീരിയലുകളിലും, ടെലിവിഷൻ പരിപാടികളിലും ദിവ്യഉണ്ണി ശ്രദ്ധിക്കപ്പെട്ടു. അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകയായി പ്രവൃത്തിച്ച് വരികയാണ് താരമിപ്പോൾ. ‘എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക്’ എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി ദിവ്യ ഉണ്ണി അരങ്ങേറ്റം കുറിക്കുന്നത്.
രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ‘നീ എത്ര ധന്യ’ എന്ന സിനിമയിൽ വീണ്ടും ബാലതാരമായി അഭിനയിക്കുവാനുള്ള അവസരം ലഭിച്ചത്. പിന്നീട് പത്താം തരത്തിൽ പഠിക്കുമ്പോൾ ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയിൽ ആദ്യമായി നായികയായി വേഷമിട്ടു. ചെറുപ്പം മുതലേ ആവശ്യത്തിൽ കൂടുതൽ പൊക്കം ഉള്ളതിനാൽ മുഖ്യധാര നായകന്മാർക്കൊപ്പം അന്നേ തനിയ്ക്ക് അഭിനയിക്കാൻ സാധിച്ചുവെന്ന് മുൻപൊരു അഭിമുഖത്തിൽ തമാശരൂപേണ ദിവ്യ ഉണ്ണി തന്നെ പറഞ്ഞിട്ടുണ്ട്.
പൊന്നേത്ത് മഠത്തിൽ ഉണ്ണിക്കൃഷ്ണൻ, കിഴക്കേ മഠത്തിൽ ഉമാ ദേവി എന്നിവരുടെ മകളായി കൊച്ചിയിലാണ് ദിവ്യഉണ്ണി ജനിച്ചത്. മാതാവായ ഉമാദേവി ഒരു സംസ്കൃത അധ്യാപികയും ഗിരിനഗർ ഭാവൻസ് വിദ്യാ മന്ദിറിലെ സംസ്കൃത വകുപ്പിൻ്റെ അദ്ധ്യക്ഷ കൂടിയായിരുന്നു. സഹോദരി വിദ്യഉണ്ണിയും ഇടയ്ക്ക് സിനിമയിലേയ്ക്ക് പ്രവേശിച്ചിരുന്നു. ‘ഡോക്ടർ ലൗ’ എന്ന ചിത്രത്തിൽ നായിക കഥാപാത്രം അവതരിപ്പിച്ചത് വിദ്യ ഉണ്ണിയായിരുന്നു. പിന്നീട് രണ്ട് മൂന്ന് സിനിമകളിൽ അഭിനയിച്ചു എന്നല്ലാതെ ചേച്ചിയപോലെ വേണ്ട വിധത്തിൽ സിനിമയിൽ ശോഭിക്കുവാൻ സഹോദരിയ്ക്ക് കഴിഞ്ഞില്ല.
ഗിരിനഗറിലെ ഭാവൻസ് വിദ്യാമന്ദിറിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം എറണാകുളം സെൻറ് തെരേസാസ് കോളജിൽനിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ദിവ്യഉണ്ണി ബിരുദം നേടിയിട്ടുണ്ട് .2002 – ൽ ഡോ സുധീർ ശേഖരൻ എന്ന വ്യക്തിയെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ കാരണം ഇരുവരും 2017 – ൽ പിരിഞ്ഞു. രണ്ട് കുട്ടികളുണ്ട്. അർജുൻ, മീനാക്ഷി എന്നിങ്ങനെയാണ് പേര്. 2018 – ൽ പിന്നീട് അരുൺ കുമാർ എന്ന വ്യക്തിയെ വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരമാക്കി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.

0 Comments