നായിക ഗർഭിണിയാണ്, ഈ ഗർഭത്തിന് കാരണക്കാരൻ ഞാൻ തന്നെ, വെളിപ്പെടുത്തലുമായി വിജയ് മാധവ്


 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ വേഷമായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ധാരാളം അവസരങ്ങൾ താരത്തിന് ടെലിവിഷൻ മേഖലയിൽ നിന്നും ലഭിച്ചു. ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ വളരെ സജീവമായ താരമാണ് ദേവിക.



സംഗീതസംവിധാന രംഗത്ത് സജീവമായ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്.റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷവാർത്തയാണ്.



ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരം അറിയിക്കുന്നത്. ഇവർചാനലിൽ വീഡിയോ ഇടാത്തത് എന്തെന്ന് അന്വേഷിച്ച് ആരാധകർ എത്തിയപ്പോഴാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ്യുടെ വാക്കുകളിലേക്ക്,ഇത്രയും നാള്‍ എന്തുകൊണ്ട് വ്ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ത്ഥ കാരണം ഞാനല്ല, നായികയാണ്. നായിക ഗര്‍ഭിണിയാണ്.’ ‘പിന്നെ മറ്റാരാണ് കാരണക്കാരന്‍’ എന്ന് ആളുകള്‍ ചോദിയ്ക്കും.



ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞത്.ദേവിക പറഞ്ഞത് ഇങ്ങനെ,ഇപ്പോള്‍ ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണ് . ഭക്ഷണം കഴിക്കുമ്പോഴേക്കും ഛര്‍ദ്ദിയ്ക്കുക, വ്ളോഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല. ഇപ്പോള്‍ മൂന്ന് മാസം ആയി. മൂന്ന് മാസം ആയിട്ടേ പുറത്ത് എല്ലാവരോടും പരസ്യപ്പെടുത്താന്‍ പാടുള്ളൂ എന്ന് വീട്ടില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. അതുകൊണ്ട് ആണ് പറയാന്‍ ഇത്രയും വൈകിയത്.

Post a Comment

0 Comments