തെലുങ്ക് സിനിമ ലോകത്തു നിന്നുമാണ് പത്മപ്രിയ എന്ന നടി മലയാളത്തിലേക്ക് കടന്നു വരുന്നത്. തെലുങ്കിൽ ആയിരുന്നു തുടക്കമെങ്കിലും ഏറ്റവും ശ്രദ്ധേയമായ വേഷങ്ങൾ പത്മപ്രിയ ചെയ്തത് മലയാളത്തിലും തമിഴിലുമാണ്.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച നടിയെന്ന് പെരുടുത്ത അവര്‍ ഒരു മികച്ച അഭിനേതാവും നർത്തകിയുമായിരുന്നു. എന്നല്‍ പത്മപ്രിയയുമായി ബന്ധപ്പെറ്റു ഒരു വലിയ വിവാദം ഉടലെടുത്തിരുന്നു. തമിഴ് സിനിമയായ മറുഗം എന്ന ചിത്രത്തിന്റെ സംവിധായകൻ സാമി പത്മപ്രിയയുടെ മുഖത്തടിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. പത്മപ്രിയയെ അടിച്ചു എന്ന കാരണം കോഡ് തന്നെ ആ സംവിധായകന് സിനിമാ ലോകത്തു നിന്നും ഒരു വർഷത്തെ വിലക്ക് നേരിടേണ്ടതായും വന്നു.
സാമി ഒരു സൈക്കോ ആണെന്നും പ്രത്യേകിച്ച് യാതൊരു കാരണവും ഇല്ലാതെയാണ് അയാള്‍ തന്നെ അടിച്ചതെന്നും ആണ് അന്ന് പത്മപ്രിയ പറഞ്ഞത്. തന്നെ ആ സംവിധായകൻ മനപ്പൂർവം കരുതിക്കൂട്ടി അടിക്കുക ആയിരുന്നെന്നും അതുകൊണ്ടാണ് താന്‍ കൂടുതലായി ഒന്നും പ്രതികരിക്കാതെ അവിടെ നിന്നും പോവുകയായിരുന്നു എന്നും പത്മപ്രിയ അന്ന് പറഞ്ഞിരുന്നു.
ആ ചിത്രത്തിന്‍റെ ഷൂട്ട് 50 ദിവസത്തിനുള്ളിൽ കഴിയുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. പക്ഷേ 100 ദിവസം കഴിഞ്ഞിട്ടും ഷൂട്ട് കഴിഞ്ഞില്ല. ആ സംവിധായകനു അവിടെ സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരോടും വലിയ പ്രശ്നമായിരുന്നു അന്നും പത്മപ്രിയ പറയുകയുണ്ടായി.
അതേസമയം കരയേണ്ട രംഗത്തിൽ ഭാവം വരാത്തതു കൊണ്ടാണ് താൻ അടിച്ചത് എന്നായിരുന്നു സംവിധായകൻ ഇതിന് മറുവാദം ഉന്നയിച്ചത്.
ഏതായാലും ആ ചിത്രം വലിയ വിവാദമായി മാറിയെന്ന് മാത്രമല്ല സംവിധായകന് ഒരു വര്‍ഷത്തെ വിലക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് പത്മപ്രിയയ്ക്ക് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു.

0 Comments