ഇതിനാണോ ആരാധനയെന്ന് പറയുന്നത്, ഭാവനയെ കൊണ്ട് കുഞ്ഞിന്റെ പേര് വിളിപ്പിച്ച് ദമ്പതികൾ


 താരങ്ങളോടുള്ള ആരാധന ജനങ്ങൾ പലരീതിയിലും കാണിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ ഇത് എടുക്കാറുണ്ട്. 

ഇപ്പോഴിതാ വൈറൽ ആകുന്നത് ഭാവനയെ കൊണ്ട് കുഞ്ഞിന്റെ പേര് വിളിപ്പിച്ച ദമ്പതികളുടെ വീഡിയോ ആണ്.ഒരു ഷോപ്പിന്റെ ഉത്ഘടനത്തിന് എത്തിയതായിരുന്നു ഭാവന.വേദിയിൽ എത്തിയ ഭാവനയുടെ അടുത്തേക്ക് കുഞ്ഞിനെയും കൊണ്ട് ദമ്പതികൾ എത്തി.സംവൃത എന്നാണ് കുഞ്ഞിന്റെ പേര്. ഭാവന കുഞ്ഞിന്റെ ചെവിയിൽ പേര് വിളിക്കുകയും ചെയ്തു.



അതുപോലെ തന്നെ ഇവർക്ക് ഷോപ്പ് നൽകിയ ഒരു ഗിഫ്റ്റ് സമ്മാനമായി നൽകുകയും ചെയ്തു.ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആകുകയും ചെയ്തു. ഉത്ഘാടനത്തിന് ചുരിദാർ ധരിച്ച് സുന്ദരിയായി ആണ് എത്തിയത്.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.



2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു.ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു.



ചിന്താമണി കൊ ലക്കേ സ്, ചെസ്സ് എന്നിവയായിരുന്നു അവ‍.തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

Post a Comment

0 Comments