നീലു ലൊക്കേഷനില്‍ എത്തിയാല്‍ അഹങ്കാരി, ഉപ്പും മുളകിലെ നായകനോട് അസൂയ, കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി നിഷ സാരംഗ്


 ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. 

നേരത്തെ ബിഗ്സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. ഇടയ്ക്ക് പരമ്പര നിര്‍ത്തിയത് ആരാധകരേ നിരാശയിലാക്കിയിരുന്നു. ഉപ്പും മുളകും എന്ന ഒറ്റ സീരിയലിലൂടെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഷ സാരംഗ്, ബിജു സോപാനം, ജൂഹി, ഋഷി, ശിവാനി, അല്‍സാബിത്ത് തുടങ്ങിയവര്‍ക്കും വലിയ ആരാധക വൃന്ദമാണ് സോഷ്യല്‍മീഡിയയിലുള്ളത്.




ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാല്‍ ജീവിതത്തില്‍ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. നീലുവിന് ആരാധകര്‍ ഏറെയാണ്.

മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.


Also Read: ‘ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്’, ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം അഭിനയത്തില്‍ സജീവമാകാനൊരുങ്ങി മീന


എന്നാല്‍ നിഷ തന്റെ സ്വകാര്യ ജീവിതത്തില്‍ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴിതാ നിഷയുടെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിഷ


നീലു ലൊക്കേഷനില്‍ എത്തിയാല്‍ അഹങ്കാരിയാണെന്നാണെല്ലോ എല്ലാവരും പറയുന്നത്, അത് ശരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ അഹങ്കാരിയൊന്നുമല്ല, ലൊക്കേഷനില്‍ കറക്ട് സമയത്ത് എത്തുന്ന ആളാണ് താനെന്നുമായിരുന്നു നിഷയുടെ മറുപടി.

ലൊക്കേഷനില്‍ ചിലര്‍ രാവിലെ വരികയും എന്നിട്ട് ഫോണും എടുത്ത് എങ്ങോട്ടെങ്കിലും പോവുകയും ചെയ്യും. അവരോട് നമുക്ക് ജോലി എടുക്കാന്‍ കിട്ടുന്ന എട്ടോ പത്തോ മണിക്കൂറാണ് ഉള്ളതെന്നും ആ സമയത്ത് ജോലി എടുക്കുകയാണെങ്കില്‍ വീട്ടില് പോയി വിശ്രമിക്കാലോ എന്ന് പറയാറുണ്ടെന്നും അതൊരു വഴക്കല്ലെന്നും നിഷ പറയുന്നു.

Post a Comment

0 Comments