വിവാഹമോചനത്തിന് ശേഷം തുടങ്ങിയ ബന്ധം ഒടുവിൽ കാമുകൻറെ ചതി; നടി അമല പോളിൻറെ പരാതിയിൽ ഒടുവിൽ കാമുകൻ അറസ്റ്റിൽ താരത്തിന് സംഭവിച്ചത്


 തമിഴ് സിനിമകളുടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് അമല പോൾ. മൈന എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അമല പെട്ടെന്ന് തന്നെ മുൻനിര നായിക നടിയായി മാറി തമിഴ് തെലുങ്ക് സിനിമകളുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച അമല മലയാള സിനിമകളും ചെയ്തു.

 മലയാളത്തിലെ നടിയുടെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു റൺ ബേബി റൺ എന്ന സിനിമ ആയിരുന്നു. സിനിമകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു അമലാ പോളിനെ വിവാഹം ചെയ്തത് സംവിധായകൻ വിജയ് ആയിരുന്നു. 2014 ഇൽ വിവാഹിതയായെങ്കിലും 2017ഓടെ ഇരുവരും വേർപിരിഞ്ഞു. അമല സിനിമ അഭിനയത്തിലേക്ക് വീണ്ടും കടന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഷൂട്ടിങ്ങിനിടെയാണ് വിജയ് ആയി പ്രണയത്തിലായത്.




വിവാഹമോചനത്തിനു ശേഷം വിജയ് വിവാഹിതനായെങ്കിലും അമല മറ്റൊരു പ്രണയത്തിലേക്ക് കടക്കുക ആയിരുന്നു. ഗായകൻ ഭവ്നീന്ദർ ആയി പ്രണയത്തിലായത് വാർത്ത ആയിരുന്നു. എന്നാൽ അമലയുടെ പരാതിയിൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇയാളെ പോലീസ്. ഇയാൾ തന്നെ മാനസികമായി പീഡിപ്പിക്കാനും പണം തട്ടിയെടുക്കാനും ശ്രമിച്ചു എന്ന അമലാ പോളിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 2020 നവംബറിൽ ഇയാൾക്ക് എതിരെ നടി ചെന്നൈ ഹൈക്കോടതി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് പോലീസ് മുമ്പാകെയും അമല പരാതി നൽകി. അതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 2018 തങ്ങൾ സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാഹം കഴിഞ്ഞതായി തെറ്റായി പലയിടത്തും പ്രചരിപ്പിച്ചു എന്നും.




അതിനുശേഷം മാനസികമായി തന്നെ പീഡിപ്പിച്ചെന്നും അമല പരാതിയിൽ വ്യക്തമാക്കിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണവും മാനസികമായ പ്രശ്നങ്ങളും ഉണ്ടെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്.2018 ഇവർ ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു. ഈ സമയം ഇവർ താമസം മാറി. പിന്നീട് കമ്പനിയുടെ പേരിലാണ് നടി ചിത്രം നിർമ്മിച്ചത്. കൂടാതെ അമല പോളിനെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കാനായി വ്യാജരേഖ ചമച്ചത് മാധ്യമങ്ങളിൽ നിന്ന് പലരും അറിഞ്ഞിട്ടുണ്ടാകും. വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻകാമുകന് എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇവർ. ഈ ഫോട്ടോസ് എടുത്ത് തങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തി ഇവർ. എന്നാൽ പിന്നീട് അവർ സോഷ്യൽ മീഡിയയിൽ നിന്ന് ഇത് നീക്കം ചെയ്തിരുന്നു. ഈ ചിത്രങ്ങൾ കാണിച്ചു നടിയെ മാനസികമായി പീഡിപ്പിച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അമല പോൾ ഹൈക്കോടതി മുമ്പാകെ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് അമല പോൾ. പുത്തൻ ചിത്രങ്ങളൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ട്.

Post a Comment

0 Comments