കൊൽക്കത്ത: ഗർഭിണിയായ പശുവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ നംഖാന ബ്ലോക്കിലെ നോർത്ത് ഛന്ദൻപിഢി സ്വദേശി പ്രദ്യുത് ഭുയ്യയെ(29)യാണ് അറസ്റ്റിലായത്.
അയൽക്കാരന്റെ വീട്ടിലെ പശുവിനെയാണ് യുവാവ് ബലാത്സംഗം ചെയ്തത്. അക്രമത്തിന് പിന്നാലെ പശു ചത്തതായും പോലീസ് പറഞ്ഞു.എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ, അശ്ലീല കമന്റിട്ട ഞരമ്പ് രോഗിയ്ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി മാളവിക
കഴിഞ്ഞദിവസം അയൽക്കാരനാണ് യുവാവിനെതിരേ പോലീസിൽ പരാതി നൽകിയത്. അർധരാത്രി വീട്ടുവളപ്പിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയ പ്രദ്യുത് ഗർഭിണിയായ പശുവിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഇതേത്തുടർന്നുണ്ടായ അമിത രക്തസ്രാവം കാരണം പശു ചത്തെന്നുമാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് പോലീസ് കേസെടുത്ത് ഇയാളെ പിടികൂടിയത്.
അറസ്റ്റിലായ യുവാവ് നേരത്തെ മോഷണക്കേസുകളിൽ ഉൾപ്പെട്ടതായും നാട്ടുകാർ വെളിപ്പെടുത്തി. ഗ്രാമത്തിലെ കൃഷിയിടങ്ങളിൽനിന്ന് പച്ചക്കറികളും വീടുകളിൽനിന്ന് ആടുകളെയും മോഷ്ടിച്ചെന്നാണ് ആരോപണം. വാഹനമോഷണത്തിലും ഇയാൾക്കെതിരേ പരാതി ഉയർന്നിരുന്നതായും നാട്ടുകാർ പറഞ്ഞു.

0 Comments