പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് മരിച്ചത്.54 വയസായിരുന്നു.സുരക്ഷാജീവനക്കാരെ കെജിഎഫ് മോഡലിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് തുടർച്ചയായി; അടുത്തതായി ലക്ഷ്യമിട്ടത് പോലീസിനെ; ഒടുവിൽ നാടിനെ വിറപ്പിച്ച 19കാരൻ സീരിയൽ കില്ലർ പിടിയിൽ
പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കോട്ടായിലെ ഭാര്യവീട്ടിൽ പോയി വരികയായിരുന്നു ബാബുരാജ്.
വണ്ടിയിൽ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവർ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം.അപകടത്തെ തുടർന്ന് നാട്ടുകാർ ബാബുരാജിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഒറ്റപ്പാലത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുണിക്ക് ചാരിറ്റബിൾ ട്രാസ്റ്റിന്റെ കോർഡിനേറ്ററാണ് മരിച്ച ബാബുരാജ്. അച്ഛൻ : വാസുദേവൻ . അമ്മ : ലക്ഷ്മിക്കുട്ടി (മുൻ പ്രാധാനാധ്യാപിക ഡിവി ജെ ബി എസ് വടക്കും മംഗലം)ഭാര്യ: പ്രീതാകുമാരി (അധ്യാപിക കെ എം എസ് ബി സ്‌കൂൾ ലെക്കിടി ) . മക്കൾ: ഡോ. ശ്രുതിരാജ്, ശ്രാവൺ രാജ് .സഹോദരങ്ങൾ: മധുരാജ്, രഘുരാജ്.

0 Comments