അറിയപ്പെടുന്ന ബോളിവുഡ് നടിയാണ് ഭൂമി പെഡ്നേക്കര്‍. അമിതവണ്ണമുള്ള നവവധുവിനെ അവതരിപ്പിച്ച് ദം ലഗാ കെ ഹായിഷ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അവര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വളരെ തടിച്ച ശരീരവണ്ണമുള്ള ആളായിരുന്നു ഭൂമി. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ 32 കിലോ ശരീരഭാരം കുറച്ച് നിരവധി ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. ഭൂമി പെഡ്നേക്കറിന്റെ ഭക്ഷണക്രമവും വ്യായാമ രഹസ്യങ്ങളുമെല്ലാം ബി ടൗണില്‍ സംസാരവിഷയമായിരുന്നു. തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ഭൂമിയുടെ മെലിഞ്ഞ ശരീരം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
ഗുളികകളോ ശസ്ത്രക്രിയയോ ഭക്ഷണക്രമമോ ഇല്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ അവള്‍ 89 കിലോയില്‍ നിന്ന് 57 കിലോയിലേക്ക് എത്തി.
അത് എങ്ങനെയാണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. തടി കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും.
ഭൂമി പെഡ്നേക്കര്‍ ശരീരഭാരം കുറയ്ക്കാനായി ചെയ്തത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.ഭൂമി എങ്ങനെയാണ് 32 കിലോ കുറച്ചത്
ഭൂമി 32 കിലോ കുറച്ചത് കൃത്യമായ ഒരു ഡയറ്റ് പ്ലാനിലൂടെയല്ല. ഭക്ഷണം കഴിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അവള്‍ വെളിപ്പെടുത്തി. ഭക്ഷണം എന്നെ സന്തോഷിപ്പിക്കുന്നു. ഞാന്‍ ആഗ്രഹിച്ചത് കഴിക്കുന്നതില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. എനിക്ക് നെയ്യ്, വെണ്ണ, മോര് എന്നിവ കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഞാന്‍ പൂര്‍ണ്ണമായും നിര്‍ത്തിയത് പഞ്ചസാര മാത്രമാണ്. കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതും നിയന്ത്രിച്ചു. ഞാന്‍ എന്റെ പതിവ് ഭക്ഷണക്രമം പിന്തുടര്‍ന്നു. കഴിക്കുന്ന ഭാഗം നിയന്ത്രിച്ചു. മദ്യപിക്കാതിരിക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിച്ചു. ഞാന്‍ ഒരിക്കലും ഒരു ഡയറ്റീഷ്യന്റെയോ പോഷകാഹാര വിദഗ്ധന്റെയോ അടുത്തേക്ക് പോയിട്ടില്ല. ശരീരഭാരം കുറയ്ക്കാന്‍ ഞാന്‍ ഗൂഗിള്‍ സെര്‍ച്ചും ഭക്ഷണത്തെക്കുറിച്ചുള്ള അമ്മയുടെ വിപുലമായ അറിവും ഉപയോഗിച്ചു. ശാരീരികമായി സജീവമായിരിക്കുന്നതിനു പുറമേ, ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വീട്ടില്‍ പാകം ചെയ്ത ലളിതമായ ഭക്ഷണം കഴിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒരു ഡയറ്റ് പ്ലാന്‍ കൊണ്ടുവന്നു- - ഭൂമി പറഞ്ഞു.
തന്റെ പ്രഭാതഭക്ഷണത്തെക്കുറിച്ച് ഭൂമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഭൂമി പറയുന്നു- 'ഞാന്‍ എന്റെ പ്രഭാതം ആരംഭിക്കുന്നത് ഒരു ഗ്ലാസ് ചെറുചൂടുവെള്ളമോ അല്ലെങ്കില്‍ ഡീടോക്‌സ് വെള്ളമോ ഉപയോഗിച്ചാണ്. മുപ്പത് മിനിറ്റിനുശേഷം, കൊഴുപ്പ് നീക്കിയ പാലും ചണവിത്ത് അല്ലെങ്കില്‍ സൂര്യകാന്തി വിത്തുകളും ചേര്‍ത്ത് കഴിക്കുന്നു. അതിനുശേഷം 2 മുട്ടയുടെ വെള്ള ഓംലെറ്റാക്കി ഒരു പഴവും (പപ്പായ അല്ലെങ്കില്‍ ആപ്പിള്‍) കഴിക്കുന്നു. ജിമ്മില്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വലിയൊരു കഷ്ണം ഗോതമ്പ് ബ്രെഡും കഴിക്കാറുണ്ട്. ഇത്തരമൊരു പ്രഭാതഭക്ഷണത്തിലും മികച്ചതായി ആരോഗ്യം നല്‍കുന്ന വേറൊന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Advertisement



0 Comments