സന്തോഷ ദിനത്തില്‍ തന്റെ സന്തോഷം എന്താണെന്ന് പറഞ്ഞ് വിഘ്‌നേഷ്; നിങ്ങളുടെ പ്രണയം കണ്ടിട്ട് ഞങ്ങള്‍ക്ക് അസൂയ തോന്നുന്നുവെന്ന് സോഷ്യല്‍ മീഡിയ


 തമിഴ്‌സിനിമ പ്രേമികളുടെ പ്രിയ താരദമ്പതികളാണ് വിഘ്‌നേശ് ശിവനും നയന്‍താരയും. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷ് ശിവന്‍ തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.വിഘ്‌നേശ് ശിവന്‍ തന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കാറുള്ളത് ശ്രദ്ധയാര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷ ദിനത്തില്‍ സന്തോഷത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തന്റെയും നയന്‍താരയുടെയും മക്കളുടെയും കൈകള്‍ കോര്‍ത്ത് വച്ച ഫോട്ടോ പങ്കുവച്ചാണ് വിഘ്‌നേഷ് ശിവന്റെ വാക്കുകള്‍.നമ്മുടെ പ്രിയപ്പെട്ടവരില്‍ സംഭവിക്കുന്ന എല്ലാം സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌നേഹമാണ് സന്തോഷം. സന്തോഷമാണ് സ്‌നേഹവും എന്നാണ് വിഘ്‌നേശ് ശിവന്‍ എഴുതിയിരിക്കുന്നത്.വിഘ്‌നേഷിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇതുപോലെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ കിട്ടിയത് നയന്‍താരയുടെ ഭാഗ്യമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


അതേസമയം നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും കഴിഞ്ഞ വര്‍ഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്.ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേശ് ശിവന്‍ കുറിച്ചിരുന്നത്.

Post a Comment

0 Comments