ഓസ്‌ട്രേലിയയുടെ പ്രതാപകാലത്തു സ്റ്റീവോയിലൂടെയും പോണ്ടിങ്ങിലൂടെയും ഓസ്ട്രേലിയ വേള്‍ഡ് കപ്പുകള്‍ നേടുമ്പോളും ഓസിസ് ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാലന്‍സ്ഡ് ക്രിക്കറ്റ് ടീമായിരുന്നു. എന്നിട്ടും ആ ടീമിനെപ്പം അവരുടെ ക്യാപ്റ്റന്‍സിയും വാഴ്ത്തപ്പെട്ടു.5 ഐപിഎല്‍ കീരിടം നേടിയ മുംബൈയുടെ കാര്യവും നോക്കുക ബ്രാവോയും, റായിഡുവും, പൊള്ളാര്‍ഡും ബുമ്രയും,ഹര്‍ദിക്കും,ബോള്‍ട്ടും ഒക്കെയുള്ള ഒരു ബാലന്‍സ്ഡ് സൈഡായിരുന്നു അവരും. എന്നാല്‍ അതിനൊപ്പം രോഹിത്തിന്റെ ക്യാപ്റ്റന്‍സി വാഴ്ത്തപ്പെട്ടു. (ഇന്ന് ഒരു ബാലന്‍സ്ഡ് സൈഡല്ലാത്ത എംഎയെയുടെ നിലവിലെ അവസ്ഥയില്‍ ക്യാപ്റ്റന്‍സിയെകുറിച്ചു മിണ്ടാനില്ലഐപിഎലിലെ മറ്റൊരു വലിയ ഫ്രാന്‍ഞ്ചസിയായ സിഎസ്‌കെ യുടെയും കാര്യം വ്യത്യസ്തമല്ല. ഐപിഎലിന്റെ എല്ലാ എഡിഷനിലും
malayalamnewsupdates@gmail.com
ശക്തമായ ഒരു ഇലവനെയാണ് അവരും അവതരിപ്പിച്ചത്. എന്നിട്ടും അവരുടെയും ജയങ്ങളില്‍ ക്യാപ്റ്റന്‍സിയും ആഘോഷിക്കപെട്ടു.എന്നാല്‍ ആദ്യം സീസണില്‍ കപ്പ് നേടിയതിന് ശേഷം പിന്നീട്ട് ഒരു ആവറേജ് പ്രകടനം മാത്രമായി നിന്ന ഒരു ഫ്രാഞ്ചൈസി, ഒരു സമയത്ത് ഐപിഎലിലെ ഏറ്റവും വലിയ സൈനിങ് നടത്തിയിട്ടും വേണ്ട റിസള്‍ട്ട് ഉണ്ടാകാതെയിരുന്ന ഫ്രാഞ്ചൈസി. അവിടെ പലരും വന്നു പോയി..! അങ്ങനെയൊരു ടീമിനെ 2022ല്‍ ലോകത്തിലെ ഏറ്റവും വലിയ 20-20ലീഗിന്റെ ഫൈനലില്‍ ഒരു സ്ഥാനമുറപ്പിക്കാന്‍ ആ ചെറുപ്പക്കാരന്റെ ക്യാപ്റ്റന്‍സി വേണ്ടി വന്നു.ഇന്നിതാ 2023ല്‍ IPLന്റെ ഏതാണ്ട് പകുതി മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ടീമിനെ ഒന്നാം സ്ഥാനത്തു നിര്‍ത്തിയിട്ടും സഞ്ജു സാംസണ്‍ എന്ന ചെറുപ്പക്കാരന്റെ ക്യാപ്റ്റന്‍സിയെ കുറച്ചു ചര്‍ച്ച വരുന്നില്ല. റോയല്‍സ് ബാലന്‍സിഡ് ടീം ആണെന്ന് പറഞ്ഞോണ്ട് ഇരിക്കുന്നവരെ, എങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളിലും എന്തു കൊണ്ട് ആ ലോജിക് നോക്കിയില്ല?ഒരു ടീമിന്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുക എന്നത് അത്ര ചെറിയ കാര്യമല്ലെന്ന് ഒന്ന് ആലോചിച്ചു നോക്കിയാല്‍ മനസിലാകും. അല്ലെങ്കില്‍ ക്യാപ്റ്റന്‍സിയില്‍ മാനേജന്റ്‌ന്റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും അതില്‍ പരാജയപെട്ടു പോയ രവീന്ദ്ര ജഡേജയെ പോലുള്ളവരുടെ സ്റ്റാറ്റ് നോക്കിയാല്‍ മതിയാകും. ഇത് ചെറിയ കളിയല്ല മക്കളെ.

0 Comments