ഇതിന്റെ പേരില്‍ ആരും വോട്ട് തരേണ്ട, വിഷുക്കൈനീട്ടമായി നല്‍കിയ ഒരു കോടി ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം, അദാനിയുടേയും അംബാനിയുടേയും പണമല്ല അത്, സുരേഷ് ഗോപി പറയുന്നുതൃൃശ്ശൂര്‍ ജില്ലയിലെ മേള കലാകാരന്മാര്‍ക്കായിരുന്നു ഇത്തവണ സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത്. വിഷുക്കോടിയും നല്‍കിയിട്ടുണ്ട്. തൃശ്ശൂരിലെ കൗസ്തുഭം എന്ന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു താരം വിഷുക്കൈനീട്ടം നല്‍കിയത്.ഈ കൈനീട്ടം തന്നതിന്റെ പേരില്‍ ആരും തനിക്ക് വോട്ട് തരേണ്ടതില്ലെന്നും ഈ പരിപാടിയില്‍ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ജീവകാരുണ്യ പ്രര്‍ത്തനത്തിന് നല്‍കുന്നതെന്നും അധാനിയുടേയും അംബാനിയുടെയും പണമല്ലെന്നും താരം പറഞ്ഞു. അതേസമയം, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിഷുക്കൈനീട്ടം നല്‍കിയപ്പോള്‍ താരത്തിന്റെ കാല് തൊട്ടുതൊഴുതുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇപ്പോഴിതാ വീണ്ടും വിഷുക്കൈനീട്ടത്തിന്റെ പേരില്‍ വൈറലാവുകയാണ് താരം. ഒരുകോടിയാണ് അദ്ദേഹം വിഷുക്കൈനീട്ടമായി നല്‍കിയിരിക്കുന്നത്.

0 Comments