നോബിച്ചേട്ടന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി, അത് ടേണിങ് പോയിന്റായി'-ലക്ഷ്മി നക്ഷത്ര



വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം.വതാരകവേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി, സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി, പ്രേക്ഷകരിൽനിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി ലക്ഷ്മി സംസാരിക്കുന്നുതൃശ്ശൂർ കൂർക്കഞ്ചേരിയിലാണ് വീട്. അച്ഛന് ദോഹയിലായിരുന്നു ജോലി. അവിടെയും നാട്ടിലുമായിട്ടായിരുന്നു കുട്ടിക്കാലം. തൃശ്ശൂരിലെ ഒരു ലോക്കൽ ചാനലിൽ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചാണ് തുടക്കം.

malayalamnewsupdates@gmail.com

 പ്ലസ്വണ്ണിന് പഠിക്കുമ്പോൾ റേഡിയോ ജോക്കിയായി. അതുകഴിഞ്ഞ് 'ഡ്യൂ ഡ്രോപ്സി'ലെത്തി. ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ്. ഉച്ചകഴിയുമ്പോൾ ക്ലാസ്സിൽനിന്ന് ഇറങ്ങും. ട്രെയിനിൽ കൊച്ചിയിലേക്ക്. അഞ്ച് മണിക്കാണ് ലൈവ് തുടങ്ങുക. ഞാൻ അവിടെയെത്തുമ്പോൾ 4 :45 ആകും. ആറ് മണി വരെയാണ് ഷോ. വീട്ടിലെത്തുമ്പോൾ രാത്രി പത്തുമണി. ഞാൻ ഏറ്റവും എൻജോയ് ചെയ്ത കാലമാണത്. ചെറുപ്പക്കാർ എന്നെ തിരിച്ചറിയുകയും ഡെഡിക്കേഷൻ കുറിപ്പ് എഴുതിത്തരികയുമൊക്കെ ചെയ്യും.കൈരളി ടി.വിയുടെ 'പട്ടുറുമാലി'ലേക്കാണ് പിന്നെയെത്തുന്നത്. ശേഷം കുറച്ചുകാലം ഏഷ്യാനെറ്റിലുണ്ടായിരുന്നു. കൂടുതലും അവതരിപ്പിച്ചത് സംഗീതപരിപാടികളായിരുന്നു. ഫ്ളവേഴ്സ് ടി.വി.യുടെ സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ കുടുംബപ്രേക്ഷകർ കൂടുതലായി അറിഞ്ഞുതുടങ്ങിനിഘണ്ടുവിൽ ഇല്ലാത്ത തമാശആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാൻ. തമാശ പറഞ്ഞ് വിജയിപ്പിക്കുക, പൊട്ടിച്ചിരിക്കുക ഇതൊന്നും എന്റെ ഡിക്ഷ്ണറിയിലേയില്ല. 'സ്റ്റാർ മാജിക്'(ആദ്യപേര് 'ടമാർ പഠാർ') അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് മൂന്നുതവണ എനിക്ക് കോൾ വന്നു. ആരോഗ്യപ്രശ്നങ്ങളും പരീക്ഷയും കാരണം എനിക്ക് പോകാൻ കഴിഞ്ഞില്ല. പിന്നീട് വിളി വന്നപ്പോൾ ടെൻഷനായി. എനിക്കുമുമ്പ് ഏഴ് പേർ ചെയ്ത പ്രോഗ്രാമാണ്. മോശമാക്കാതെ ചെയ്യാൻ പറ്റണമെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. പിന്നെയെല്ലാം സ്വാഭാവികമായി. കൂളായി തമാശകൾ പറയാൻ ഞാൻ പഠിച്ചുപതിനെട്ടാമത്തെ എപ്പിസോഡിൽ ആണ്. നോബിച്ചേട്ടൻ എന്നെ പ്രാങ്ക് ചെയ്തു. നോബിച്ചേട്ടൻ ദേഷ്യപ്പെട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി. ആരോടും അങ്ങനെ ദേഷ്യപ്പെടാത്ത ആളാണ് നോബിച്ചേട്ടൻ. ഞാൻ പുതിയ ആളായതുകൊണ്ട് ഒന്ന് പേടിപ്പിക്കാമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. 'സ്റ്റാർ മാജിക്കി'ലെ എന്റെ ടേണിങ് പോയിന്റായി ആ സംഭവം മാറി. എല്ലാവരും എന്നെ അറിഞ്ഞു. ഞാൻ അവർക്ക് പ്രിയപ്പെട്ട ആളായി മാറുകയും ചെയ്തു.വീട്ടിൽ വിളിക്കുന്ന പേരാണ് ചിന്നു. 'സ്റ്റാർ മാജിക്കി'ന്റെ ഒരു എപ്പിസോഡിൽ നോബിച്ചേട്ടൻ ആ പേര് വിളിച്ചതോടെ പ്രേക്ഷകരും അതേറ്റെടുത്തു. പരിപാടികളിൽ പോയാൽ ആളുകൾ 'ചിന്നു' എന്നുവിളിച്ചാണ് അടുത്തേക്ക് വരിക. ഒരാൾ കൈയിൽ എന്റെ മുഖം ടാറ്റൂ ചെയ്തത് കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്. സർപ്രൈസ് ഗിഫ്റ്റുകൾ തരുന്നവരും ഉണ്ട്. അവരുടെയെല്ലാം സ്നേഹം അത്ഭുതപ്പെടുത്തും. സോഷ്യൽമീഡിയയിൽ ട്രോളിന് ഇരയാകാറുണ്ടെങ്കിലും ഞാനതൊന്നും കാര്യമാക്കാറില്ല....

Post a Comment

0 Comments