പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും അവതരിപ്പിച്ചത് ബിജെപി കേരളം പിടിക്കാന്‍ പോകുന്നുവെന്ന മട്ടിലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്‍. ‘കേരളവും മാറും’ എന്ന മോദിയുടെ പ്രസംഗം കൂടിയായപ്പോള്‍ പല മാധ്യമങ്ങള്‍ക്കും പിടിവിട്ടമാതിരിയായി. ‘കേരളം അതിവേഗം വളരാനുള്ള നടപടികളുമായാണ്’ പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനമിറങ്ങിയതെന്നും ജനമനസ്സുകളെ കീഴടക്കി ‘ഒറ്റനടത്ത’മാണ് മോദി നടത്തിയതെന്നും ഇത് അദ്ദേഹത്തിന്റെ ‘മാസ് എന്‍ട്രി’യാണെന്നുംവരെ ആവേശത്തിമിര്‍പ്പില്‍ അവര്‍ പറഞ്ഞുവച്ചു. കേരളം വര്‍ഗീയശക്തികളുടെ വിളനിലമായാലും തരക്കേടില്ല. malayalamnewsupdates@gmail.com
സിപിഐ എമ്മുകാരും മതനിരപേക്ഷ വാദികളും തോറ്റുകണ്ടാല്‍ മതിയെന്ന വികാരപ്രകടനമാണ് ഈ മാധ്യമങ്ങള്‍ കാട്ടിയത്.ഗോദി മാധ്യമങ്ങളാകാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും തെളിയിച്ചു. എന്നാല്‍, മാധ്യമങ്ങളും സംഘപരിവാറും കരുതിയതുപോലെ ഒരു അത്ഭുതവും സൃഷ്ടിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ബിജെപിയുടെ പൊള്ളയായ അവകാശവാദങ്ങളും കള്ളത്തരങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാകാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കുകയും ചെയ്തു. കേരളത്തിലെ വികസനത്തേക്കാള്‍ പാര്‍ടിയുടെ വികസനമായിരുന്നു മോദിയുടെ മുഖ്യ അജന്‍ഡയെന്ന് അദ്ദേഹം നടത്തിയ റോഡ്ഷോകള്‍ ഒരു സംശയവുമില്ലാതെ തെളിയിച്ചു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പരിപാടിയായിരുന്നു കൊച്ചിയിലെ ‘യുവം’. കേരളത്തിലെ യുവജനങ്ങളോട് പ്രധാനമന്ത്രി സംവദിക്കുമെന്നും അത് അവരെ ബിജെപിയുമായി അടുപ്പിക്കുമെന്നും മാധ്യമങ്ങള്‍ വെണ്ടക്ക നിരത്തി ഘോഷിച്ചു. എന്നാല്‍, എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്അടിസ്ഥാനത്തിലാണ് അവര്‍ സമ്മതിദാനാവകാശം ഉപയോഗിക്കുന്നത്.ക്രിസ്ത്യാനികളെ ആഭ്യന്തരഭീഷണിയായി പ്രഖ്യാപിച്ച് വേട്ടയാടുകയും കേരളത്തില്‍ രാഷ്ട്രീയ നിലനില്‍പ്പിനായി അവരുടെ പിന്തുണയ്ക്കായി കേഴുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പ് മനസ്സിലാക്കാനുള്ള അറിവും വിവേകവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അതില്‍നിന്ന് ക്രിസ്ത്യാനികളും വ്യത്യസ്തരല്ല. നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ആസിയന്‍ കരാറിന്റെ തിക്തഫലമാണ് റബറിന്റെ വിലയിടിവിന് കാരണം.
malayalamnewsupdates@gmail.comഈ നയം ആവേശത്തോടെ നടപ്പാക്കുന്ന സര്‍ക്കാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്.അതിനാല്‍ കരാറില്‍നിന്ന് പിന്മാറാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകില്ല. അതിനര്‍ഥം റബര്‍ വിലയിടിവ് പരിഹരിക്കപ്പെടില്ല എന്നാണ്. റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നതും അതുകൊണ്ടാണ്. അതുപോലെതന്നെ ദളിത് ക്രൈസ്തവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട രംഗനാഥ് മിശ്ര കമീഷന്‍ ശുപാര്‍ശയെ ശക്തമായി എതിര്‍ക്കുന്നവരാണ് ബിജെപിക്കാര്‍. മോദിയുടെ നയവും ഇതുതന്നെ. അതിനാല്‍ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാനാകില്ല..

0 Comments