Bigg Boss Malayalam 5: ബിഗ് ബോസ് മലയാളം അഞ്ചാമത്തെ സീസണിന്റെ അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്


 Malayalam 5: ബിഗ് ബോസ് മലയാളം അഞ്ചാമത്തെ സീസണിന്റെ അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ പോയ സീസണുകളുമായി വച്ചു നോക്കുമ്പോള്‍ പ്രേക്ഷകരെ അത്രത്തോളം ആകർഷിക്കാൻ ഇത്തവണത്തെ ബിഗ് ബോസിനായില്ല. മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഷോയില്‍ കാര്യമായ കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. 
എന്നാല്‍ വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് വന്ന ഹനാനും ഒമര്‍ ലുലുവമൊക്കെ വളരെ കുറച്ചു നാള്‍ മാത്രമാണ് ബിഗ് ബോസ് വീടിനകത്ത് നിൽക്കാൻ സാധിച്ചത്. മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡായ അനു ജോസഫിനും കാര്യമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ല. 
ഇപ്പോഴിതാ ഷോ കൂടുതല്‍ ആവേശകരമാക്കാന്‍ ഒരു ട്വിസ്റ്റുമായി എത്തുകയാണ് ബിഗ് ബോസ്. രണ്ട് മുന്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടുമെത്തുകയാണെന്നാണ് സൂചന. ”അവര്‍ വീണ്ടും വരുന്നു… കാത്തിരിക്കൂ കളി മാറും…” എന്ന ക്യാപ്ഷനോടെ എത്തിയ പ്രൊമോയാണ് ശ്രദ്ധ നേടുന്നത്.
ഇതോടെ ആരൊക്കെയാണ് തിരികെ വരുന്നത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മുന്‍കാല സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളെയാണ് ഈ സീസണില്‍ കൊണ്ടു വരാന്‍ പോകുന്നത്. പ്രൊമോയില്‍ കാണിക്കുന്ന രണ്ട് പേരും ആരാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.
വരാന്‍ പോകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ സീസണില്‍ തരംഗം സൃഷ്‌ടിച്ച ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. മറ്റൊന്ന് രണ്ടാമത്തെ സീസണില്‍ ഏറെ പിന്തുണ ലഭിച്ച രജിത് കുമാറിന്റെ പേരാണ് ഉയരുന്നത്. റോബിന്റെയും രജിത് കുമാറിന്റെയും രൂപസാദൃശ്യമുള്ള ചിത്രങ്ങളാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്. 
 അതേസമയം, ഇതാദ്യമായാണ് മലയാളം ബിഗ് ബോസില്‍ മുന്‍ മത്സാര്‍ത്ഥികള്‍ എത്തുന്നത്.

Post a Comment

0 Comments