തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക ഭിന്നിപ്പുണ്ടാക്കിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കേരളാ സ്റ്റോറി സിനിമയ്‌ക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും അദ്ദേുഹം പറഞ്ഞു.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രചരിപ്പിച്ചതെന്നും എംടി രമേശ് വ്യക്തമാക്കി.ഐ എസ് റിക്രൂട്ട്മെൻ്റ് കേരളത്തിൽ നടക്കുന്നത് യാഥാർത്ഥ്യമാണ്. അത് എങ്ങനെ വ്യാജമാകും.? ചില മാധ്യമങ്ങളും വ്യാജ അജണ്ടയിൽ വീണുപോയി. ഇന്നലെ സിനിമ കാണിച്ചത് പോലീസ് സംരക്ഷണത്തിലാണ്. ഇത് കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. അന്താരാഷ്‌ട്ര ബന്ധമുള്ള ഭീകരവാദ സംഘങ്ങളുടെ കേരളത്തിലെ ഏജന്റുമാരാണ് ഭിന്നിപ്പിന് പിന്നിൽ. ഐ എസിന് കേരളത്തിൽ തന്നെ ആളുണ്ട്, അവരെ പ്രതിരോധിക്കേണ്ടതിന് കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.
ഐഎസ് എന്നാൽ ഇസ്ലാം എന്നാണ് സിപിഎമ്മും കോൺഗ്രസും ചിന്തിക്കുന്നതെങ്കിൽ അത് വ്യക്തമാക്കണം. കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐഎസ്ഐസാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും തെറ്റിധരിപ്പിച്ചവർ ആരാണെന്നും സാംസ്കാരിക നായകരെ തെറ്റിധരിപ്പിച്ചത് ആരാണെന്നും എംടി രമേശ് ചോദിച്ചു.

0 Comments