എറണാകുളത്തുനിന്നും കൊല്ലത്തേക്ക് മാറി കുറച്ചു നാൾ കഴിഞ്ഞതോടെ സുധിയുടെ അച്ഛൻ രോഗിയായി മാറി. ചികിത്സയ്ക്ക് നല്ലൊരു തുകയും ചെലവായി. കടവും പ്രാരാബ്ധവും കൂടിയതോടെ അച്ഛൻ സ്വന്തമാക്കിയ വീടും സുധിക്ക് വിൽക്കേണ്ടി വന്നു.
hi
അന്ന് മുതൽ ഇന്ന് സുധി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു വീട്.സുധിയുടെ അച്ഛൻ വാങ്ങിയ വീടും അദ്ദേഹത്തിന്റെ മരണവും കഴിഞ്ഞശേഷം പിന്നീട് വാടകവീടുകളിൽ ആയിരുന്നു സുധി കഴിഞ്ഞത്. കൊല്ലം എസ്എൻ കോളജിൽ ആയിരുന്നു സുധിയുടെ പഠനകാലം. അവിടെ നിന്നുമാണ് കലാരംഗത്തേക്കുള്ള സുധിയുടെ അരങ്ങേറ്റം. തുടക്കകാലം അത്ര സന്തോഷം നിറഞ്ഞതെയിരുന്നില്ല എങ്കിലും പിന്നീട് സുധി തന്റെ സ്ഥാനം ഉറപ്പിച്ചുപഴയ കലാഭവന്റെ മിമിക്രിയും സ്കിറ്റുകളുമെല്ലാം കണ്ടു പഠിച്ചാണ് സുധി ആദ്യ കാലങ്ങളിൽ മിമിക്രി അവതരിപ്പിച്ചിരുന്നത്. തുടക്കം അത്ര ശോഭനം ആയിരുന്നില്ല എങ്കിലും പിന്നീട് അമച്വർ ട്രൂപ്പുകളിലും പിന്നീട് പ്രൊഫഷനൽ ട്രൂപ്പുകളിൽ സജീവമായി. അങ്ങനെ മിനിസ്‌ക്രീനിൽ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി സുധി മാറി

0 Comments