അരിക്കൊമ്പനെ ഇന്ന് ഉള്‍വനത്തില്‍ വിടരുതെന്ന് മദ്രാസ് ഹൈക്കോടതി , രാത്രി കസ്റ്റഡിയില്‍ വെക്കാനാകില്ലെന്ന് വനം വകുപ്പ്; അനശ്ചിതത്വം തുടരുന്നു


 കമ്പം | മയക്ക് വെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് ഉള്‍വനത്തില്‍ തുറന്നു വിടാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കൊമ്പനെ കാട്ടില്‍ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹരജി നാളെ പരിഗണിക്കും വരെ ആനയെ കസ്റ്റഡിയില്‍ വെക്കണമെന്ന്് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

 അതേ സമയം ആനയെ രാത്രി കസ്റ്റഡിയില്‍ സൂക്ഷിക്കാനാകില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അരിക്കൊമ്പന്റെ കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. എറണാകുളം സ്വദേശി റബേക്ക ജോസഫാണ്... ഇന്ന് പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത് Read 

Post a Comment

0 Comments