കൊച്ചി: കഴിഞ്ഞാഴ്ച ബിഗ്ബോസില്‍ നിന്നും പുറത്തായ വ്യക്തിയാണ് സാഗര്‍ സൂര്യ. ഏറെ പ്രതീക്ഷയോടെ എത്തിയ സാഗര്‍ കടുത്ത മത്സരം ഉണ്ടായ എവിക്ഷന്‍ ലിസ്റ്റില്‍ നിന്നാണ് പുറത്തായത്. സാഗറിന്‍റെ പുറത്താകല്‍ പല പ്രേക്ഷകര്‍ക്കും അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളില്‍ സാഗര്‍ പെട്ടിരുന്നു എന്നതാണ് നേര്.
ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിക്കുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ ഷോയിൽ ഉണ്ടാകുമെന്ന് ഏവരും എടുത്ത് പറഞ്ഞ പേരുകളിൽ ഒന്ന് സാഗർ സൂര്യയുടേതാണ്. തട്ടീ മുട്ടീം പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സാഗർ മികച്ചൊരു ബിബി മെറ്റീരിയൽ ആയിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന സാഗറിന്റെ യാത്രയ്ക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.പുറത്തെ ഇമേജിനെ കുറിച്ച് വളരെ ബോധമുള്ള മത്സരാർത്ഥികളിൽ ഒരാളാണ് സാഗർ. പറയുന്ന ഓരോ വാക്കിലും പ്രവൃത്തിയിലും അത് പ്രകടമായിരുന്നു. സെറീനയുടെ വിഷയത്തിലും ഇക്കാര്യം സാഗറിനെ ബാധിച്ചു. പ്രണയമാണെന്ന് ധ്വനിപ്പിക്കുകയും കുറച്ച് കഴിഞ്ഞ് സൗഹൃദമാണെന്ന് പറയുകയും ചെയ്ത് ഇരുവരും കാണികളെയും കൺഫ്യൂഷനടിപ്പിച്ചു. വിമർശനങ്ങൾക്ക് കാരണമായി. ചുരുക്കി പറഞ്ഞാൽ ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കാത്തത് സാഗറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമായിരുന്നുഇപ്പോള്‍ ഈ പ്രണയകാര്യങ്ങള്‍ തുറന്നുപറയുകയാണ് സാഗര്‍. മൈൽ സ്റ്റോൺ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ്ബോസ് വീട്ടിലെ പ്രണയങ്ങളെക്കുറിച്ച് സാഗര്‍ വെളിപ്പെടുത്തുന്നത്. അമ്മ കഴിഞ്ഞാൽ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ള പെൺകുട്ടി സെറീനയാണെന്നും അവളെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സാഗര്‍ പറയുന്നുണ്ട്. പല കാര്യങ്ങളും ഞാൻ തുറന്ന് സംസാരിച്ചിട്ടുള്ളത് സെറീനയോടാണ്. ജുനൈസിനോട് സംസാരിച്ചാൽ വലിയ വലിയ കാര്യങ്ങളാണ് അവൻ തിരിച്ച് പറയുക. അതുകൊണ്ടാണ് ഇമോഷണലി കണക്ടായ ഒരാളോട് മനസ് തുറന്ന് സംസാരിച്ചത്. സെറീനയാണ് എന്നോട് അടുത്തിട്ടുള്ള വ്യക്തി. പിന്നെ മനപൂർവം അവളോട് ഞാൻ ഡിസ്റ്റൻസ് ഇട്ടിരുന്നു. ഗെയിമുമായി മിക്സാകാതിരിക്കാനാണ് അത് ചെയ്തത്. സെറീനയോട് എനിക്ക് ഒരു ഇഷ്ടമുണ്ട്. പക്ഷെ കൂടുതൽ ഡീറ്റെയിലായി സംസാരിച്ചിട്ടില്ല. അതൊക്കെ എനിക്ക് വളരെ ശുദ്ധമായ കാര്യമാണ്. അല്ലാതെ ലവ് സ്ട്രാറ്റജിയല്ല', സാഗർ തന്‍റെ നിലപാട് വ്യക്തമാക്കുന്നു..

0 Comments