ജൂൺ 5 ലോക പരിസ്ഥിതി ദിനം


 *ജൂൺ 5 ലോക പരിസ്ഥിതി ദിനം...*


മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി

വെല്ലുവിളി നേരിടുന്നത്.  

ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം പ്രകൃതിയെ ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോഷകരമായ ഇടപെടലുകള്‍ നടത്താതിരിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു.

ഭൂമിയില്‍ അവന്‍റെയും അവനു വേണ്ട സര്‍വ്വതിന്‍റെയും നില സുരക്ഷിതമായാല്‍ മാത്രമേ ബാധ്യത കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. അതോടൊപ്പം തന്‍റെ പരിസരത്തിന്‍റെ സംരക്ഷണവും ഉറപ്പ് വരുത്തണം. നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണകരമായുമാണ് സമീപിക്കേണ്ടത്. 


ഇസ്‌ലാം പ്രകൃതി മതമാണ്. മുസ്ലിമിന്റെ ജീവിതം തൊട്ടിൽ മുതൽ കട്ടിൽ വരെ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പിഞ്ചുകുഞ്ഞിന് രണ്ടുവർഷം മാതാവ് അമ്മിഞ്ഞ നൽകണം എന്ന പ്രയോഗം മുതൽ മരണപ്പെട്ടവന്റെ ഭൗതികശരീരം ആറടിമണ്ണിൽ ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം (ദുർഗന്ധമോ മറ്റോ പുറത്ത് വരാത്ത വിധം) മറമാടണം എന്ന കൽപ്പന വരെ പ്രകൃതിയുമായി ലയിച്ചു ചേർന്ന നിയമങ്ങളാണ്.


 ജൂൺ അഞ്ചിന് പ്രകൃതി ദിനത്തിൽ പല സംഘടനകളും രാഷ്ട്രീയ കക്ഷികളും വൃക്ഷതൈകൾ നടാനും പരിസ്ഥിതി ശുദ്ധീകരണം നടത്താനും വിളംബരം ഇറക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് കാണിച്ചുതന്നിട്ടുണ്ട് എന്ന് സാഭിമാനം പറയാൻ

നമുക്ക് സാധിക്കുന്നു.


*അല്ലാഹു നമ്മുടെ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ....*


*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*


*2023 ജൂൺ 05 തിങ്കൾ*

*1444 ദുൽ ഖഹ്ദ് 16*

*1198 എടവം 22*

Post a Comment

0 Comments