12 വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ വിവാഹമോചിതനാവുകയാണെന്ന് വെളിപ്പെടുത്തി നടന്‍ നിതീഷ് ഭരദ്വാജ്.ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭാര്യ സ്മിതയുമായി വേര്‍പിരിയുന്ന കാര്യം നിതീഷ് പറഞ്ഞത്. വിവാഹ മോചനം എന്നത് മരണത്തേക്കാള്‍ വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"2019 സെപ്റ്റംബറില്‍ മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പിരിയുന്നതിനു പിന്നിലെ കാരണം തല്‍കാലം പറയാന്‍ ആഗ്രഹിക്കുന്നില്ല", നിതീഷ് പറഞ്ഞു. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു. ഇരട്ട കുട്ടികളാണ് ഇവര്‍ക്ക്.
മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് പറഞ്ഞു. "ഒരു കുടുംബം തകരുമ്ബോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേര്‍പിരിയുകയാണെങ്കിലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം", അദ്ദേഹം പറഞ്ഞു.
മോനിഷ പട്ടേല്‍ ആണ് നിതീഷിന്റെ ആദ്യ ഭാര്യ. ഇവര്‍ക്കും രണ്ട് കുട്ടികളാണ്. ഇരുവരും അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ ആണ് വേര്‍പിരിഞ്ഞത്. പിന്നീട് 2009ല്‍ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതയെ വിവാഹം ചെയ്തു.ബി ആര്‍ ചോപ്രയുടെ 'മഹാഭാരതം' എന്ന സീരിയലിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ശ്രദ്ധനേടിയത്. പദ്മരാജന്‍ സംവിധാനം ചെയ്ത 'ഞാന്‍ ഗന്ധര്‍വ്വനി'ലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു.
0 Comments