മുംബൈ: മഹാരാഷ്ട്രയില്‍ കൂടെ താമസിക്കുന്ന 29 കാരിയെ യുവാവ് കഴുത്തുമുറിച്ച് കൊന്നു. 42കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.പടിഞ്ഞാറന്‍ മുംബൈയിലെ സകിനാകയിലാണ് സംഭവം.
പ്രതിയായ രാജു നീലെയെ പ്രദേശവാസികള്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 29കാരിയായ മനീഷ ജാദവിന് മറ്റൊരാളുമായി ബന്ധമുണ്ടന്ന നീലെയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാളുകളായി മനീഷ ജാദവും രാജു നീലെയും ഒരുമിച്ചാണ് താമസം.ഐപിസി സെക്ഷന്‍ 302 പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
0 Comments