എം. ശിവശങ്കറിന്​ സ്​പോര്‍ട്​സ്​, യുവജനകാര്യ സെക്രട്ടറിയായി നിയമനം

 


തിരുവനന്തപുരം: സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതുടര്‍ന്ന്​ സര്‍വിസില്‍ തിരികെ പ്രവേശിച്ച മുതിര്‍ന്ന ഐ.എ.എസ്​ ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിനെ സ്​പോര്‍ട്​സ്​, യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

 സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ ഒന്നരവര്‍ഷക്കാലമായി സസ്​പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസമാണ്​ മുഖ്യമന്ത്രി ഉത്തരവിട്ടത്​.

 സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ്​ മുഖ്യമന്ത്രിയുടെ നടപടി.വ്യാഴാഴ്ച രാവിലെ 11ന്​ സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം സര്‍വിസില്‍ പ്രവേശിച്ചു. ഏത്​ തസ്തികയിലേക്കാണ്​ നിയമനം എന്ന്​ വ്യക്തമാക്കാത്തതിനെ തുടര്‍ന്ന്​ ചീഫ്​ സെക്രട്ടറി മുമ്ബാകെ റിപ്പോര്‍ട്ട്​ ചെയ്യുകയായിരുന്നു. വൈകുന്നേരത്തോടെയാണ്​ അദ്ദേഹത്തെ കായിക, യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചുള്ള ഉത്തരവിറങ്ങിയത്​. യു.എ.ഇ കോണ്‍സുലേറ്റിന്‍റെ പേരില്‍ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ 2020 ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍ഡ്​ ചെയ്തത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നതിന്​ പുറമെ ഐ.ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം നിര്‍വഹിച്ച്‌​ വരികയായിരുന്നു. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സമെന്‍റ്​ ഡയറക്ടറേറ്റും വിജിലന്‍സും നടത്തിയ അന്വേഷണങ്ങളില്‍ ശിവശങ്കര്‍ പ്രതിയായി. സ്വ‍‍ര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. അതിനുശേഷം നിരവധി തവണ അ​ദ്ദേഹത്തിന്‍റെ സസ്​പെന്‍ഷന്‍ കാലാവധി നീട്ടി. ഡോളര്‍ കേസിലും ശിവശങ്കര്‍ പ്രതിയാണെന്ന്​ കസ്റ്റംസ്​ പറയുന്നതല്ലാതെ ഇതുസംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 2023 ജനുവരിവരെയാണ്ശിവശങ്കറിന്‍റെ സര്‍വിസ് കാലാവധി.

Post a Comment

0 Comments