ഈ പ്രായത്തില്‍ സെക്സിലേര്‍പ്പെട്ടാല്‍ ബുദ്ധികൂടും, ഒപ്പം നവയൗവനവും ലഭിക്കുമെന്ന് വിദഗ്‌ദ്ധര്‍

 


പ്രണയത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപം രതിയാണെന്ന് ചിലര്‍ പറയാറുണ്ട്. ഒട്ടനേകം സാഹിത്യകൃതികളിലും പ്രണയവും രതിയുമെല്ലാം പ്രമേയമായി വന്നിട്ടുണ്ട്.

പ്രണയിക്കാന്‍ പ്രായമൊരു പ്രശ്‌നമല്ലാത്തത് പോലെ രതിയിലേര്‍പ്പെടുന്നതിലും പ്രായഭേദമില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാത്രവുമല്ല ജീവിത സായാഹ്‌നങ്ങളില്‍ പങ്കാളികള്‍ തമ്മില്‍ രതിയിലേര്‍പ്പെടുത്തുന്നത് അവരുടെ ബുദ്ധിശക്തിയെപ്പോലും സ്വാധീനിക്കുമെന്നും പഠനം പറയുന്നു.

രതിയിലേര്‍പ്പെടുമ്ബോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം തന്നെ നമ്മുടെ മാനസിക നിലയിലും നിരവധി മാറ്റങ്ങള്‍ നടക്കാറുണ്ട്. ഈ മാറ്റങ്ങള്‍ ഒരാളുടെ ബൗദ്ധിക നിലവാരത്തെ സ്വാധീനിക്കുമെന്നാണ് കണ്ടെത്തല്‍. തൊഴിലിടങ്ങളിലും സമൂഹത്തിലും ഇക്കൂട്ടര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലായിരിക്കും.

ഇതുകൂടാതെ ആരോഗ്യകരമായ സെക്‌സ് മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവും ശരീരത്തിന് ലാഘവത്വവും പകരുന്നു. ലൈംഗികബന്ധ സമയത്ത് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉല്‍പ്പാദനം കൂടും. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടുമ്ബോള്‍ ത്വക്ക് കൂടുതല്‍ മൃദുവാകുകയും തലമുടിക്ക് തിളക്കമുണ്ടാവുകയും ചെയ്യും. ഇത് ശരീരത്തിന്റെ യൗവ്വനാവസ്ഥ നിലനിര്‍ത്തും.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന 'എന്‍ഡോര്‍ഫിന്‍' ആനന്ദവും ആശ്വാസവും നല്‍കുന്ന ഹോര്‍മോണാണ്. ഇത് മാനസിക പിരിമുറുക്കം കുറയ്‌ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാലും സെക്‌സ് എപ്പോഴും പങ്കാളിയുടെ താത്പര്യങ്ങള്‍ കൂടി മാനിച്ചായിരിക്കണമെന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നു.

Post a Comment

0 Comments