രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചു, ഭര്‍ത്താവിന്റെ സ്നേഹം പോയെന്ന് ഭാര്യ; വനിതാ കമ്മിഷനില്‍ പരാതി

 


കൊച്ചി; പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് ശേഷം ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരി​ഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി രം​ഗത്ത്.25കാരിയായ യുവതിയാണ് ഭര്‍ത്താവിന് എതിരെ പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചത്. രണ്ടു വയസും ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളാണ് ദമ്ബതികള്‍ക്കുള്ളത്.


ആരോപണം നിഷേധിച്ച്‌ ഭര്‍ത്താവ്

കുഞ്ഞുങ്ങളുടെ ജനനശേഷമാണ് ഭര്‍ത്താവില്‍ നിന്ന് സ്നേഹം ലഭിക്കാതായത് എന്നാണ് യുവതി പറയുന്നത്. എന്നാല്‍ പരാതിക്കാരിയുടെ ആരോപണം ഭര്‍ത്താവ് പൂര്‍ണമായും നിഷേധിച്ചു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ വ്യക്തമാക്കി.


സമൂഹത്തിനാകെ അപമാനകരം

പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി. സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments