വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തി പത്താംക്ലാസ്സുകാരി; വയറുവേദനയല്ല ഗര്‍ഭവസ്ഥയിലുള്ള വേദനയാണെന്ന് ഡോക്ടര്‍; കാരണക്കാര്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായ സുഹൃത്തുക്കള്‍

 


വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് പത്താം ക്ലാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. 

ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് അറസ്റ്റിലായത്. രമാ കണ്ണന്‍, കണ്ണന്‍ ദാസ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പമ്ബാ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു പ്രതി ജയകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരാണ്. പ്രതികള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മദ്യം നല്‍കി സൗഹൃദത്തിലാവുകയായിരുന്നു.



Post a Comment

0 Comments