പാവാടയില്‍ അഭിനയിക്കാന്‍ ശോഭനയെ സമീപിച്ചു, എന്നാല്‍ നിരസിച്ചു; മണിയന്‍പിള്ള രാജു പറയുന്നു

 


ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആശ ശരത്തിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി ശോഭനയെയായിരുന്നു.ഇപ്പോള്‍ ചിത്രത്തിന് വേണ്ടി ശോഭനയെ സമീപിച്ചതിനെ കുറിച്ചും എന്തുകൊണ്ടാണ് അഭിനയിക്കാതിരുന്നത് എന്നും പറയുകയാണ് മണിയന്‍പിള്ള രാജു.

താന്‍ നിര്‍മ്മിച്ച പാവാട സിനിമയില്‍ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച്‌ ശോഭനയുടെ അടുത്ത് ചെന്നിരുന്നു. എന്നാല്‍ ശോഭന സ്നേഹപൂര്‍വ്വം ഒഴിവായി എന്ന് മണിയന്‍പിള്ള രാജു പറയുന്നു. മധുരം ശോഭനം എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്.എന്നാല്‍ സിനിമ ചെയ്യാത്തത് വര്‍ക്കിലുളള മറ്റ് കമിന്റ്മെന്‍സ് കൊണ്ടാണെന്ന് ശേഭന പറയുന്നു. 

തന്നെ കൊണ്ടുവരാന്‍ അത്ര വലിയ പാടില്ല. തനിക്ക് ഒരു നോട്ടീസ് കൊടുക്കണം, എന്നാല്‍ ഇവിടത്തെ കാര്യം അങ്ങനെയല്ല. പെട്ടെന്ന് ഡേറ്റ് കിട്ടും. അടുത്ത മാസത്തെ 30 ദിവസം വന്ന് ഡേറ്റ് ചോദിക്കും. അപ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റില്ല. നിരവധി കമിറ്റ്മെന്റ്സുണ്ട് എന്നാണ് ശോഭന പറയുന്നത്. എന്നാല്‍ അത് അല്ല ചെന്നൈയില്‍ നിന്ന് വരാന്‍ മടിയാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും ശോഭന പറയുന്നുണ്ട്.

Post a Comment

0 Comments