സോഷ്യല്‍ മീഡിയ ഭരിക്കുന്ന കാലമാണ് ഇപ്പോഴുള്ളത്. യുവതലമുറയെ മാത്രമല്ല പഴഞ്ചന്‍ ചിന്താഗതികളില്‍ നിന്നും പലരെയും അടിച്ചോടിച്ച് പുരോഗമന പാതയിലേക്ക് എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വളരെയധികം സാധിച്ചു.ഇതിനിടയില്‍ മനുഷ്യരെ വേര്‍തിരിക്കപ്പെട്ടിരുന്ന പല അതിര്‍വരമ്ബുകളും തച്ചുടയ്ക്കാനും സാധിച്ചിട്ടുണ്ട്.
അതില്‍ ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നത് ലൈംഗികത ചര്‍ച്ച ചെയ്യുന്നതിനാണ്. "സെക്സ്" എന്ന വാക്ക് ഇന്നും അറപ്പോടെയും നാണത്തോടെയും പറയുന്ന സമൂഹമുണ്ട് . അതിനിടയിലേക്ക് സ്വവര്‍ഗ്ഗരതി ചര്‍ച്ചയാകുന്ന സിനിമകള്‍ എത്തുമ്ബോള്‍ സമൂഹം എത്തരത്തില്‍ സ്വീകരിക്കും എന്നതാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
ബ്ലൂ ഈസ് ദി വാര്‍മെസ്റ്റ് കളര്‍ പോലെ ലോകോത്തര നിലവാരത്തില്‍ ധാരാളം സിനിമകള്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്നും മലയാളത്തില്‍ എടുത്തുപറയാന്‍ സ്വവര്‍ഗ്ഗരതി സിനിമകളില്ല . ഗേ സെക്ഷുവള്‍ സിനിമകള്‍ മലയാളത്തില്‍ ഓളം സൃഷ്ടിച്ചിരുന്നു. നിവിന്‍ പോളി റോഷന്‍ മാത്യു പ്രണയം മനോഹരമായി കാണിച്ച മൂത്തോനും മികച്ച വിജയം നേടിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വന്‍ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വവര്‍ഗാനുരാഗം എന്ന പേര് നല്‍കിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അശോക് ആര്‍ നാഥ് ആണ്. സിനിമ രചിച്ചിരിക്കുന്നത് പോള്‍ വൈക്ലിഫാണ്.
സന്ദീപ് ആറിന്റെ നിര്‍മാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്ബാകെ എത്താന്‍ പോകുന്നത്. ഉണ്ണി മടവൂര്‍ ക്യാമറ കൈകാര്യം ചെയ്യുമ്ബോള്‍ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിന്‍ മണ്ണൂറാണ്. സമൂഹ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള ശ്രെദ്ധയാണ് സിനിമയുടെ ട്രൈലെറിനു ലഭിച്ചിരിക്കുന്നത്. മറ്റുള്ള സിനിമകളില്‍ നിന്ന് വേറിട്ട് ധീരമായ പരീക്ഷണമാണ് സംവിധായകനായ അശോക് ആര്‍ നാഥ് ഏറ്റെടുത്തിരിക്കുന്നത്.
സ്വവര്‍ഗാനുരാഗത്തെ പറ്റി ഒരുപാട് വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രവുമായി ഒരു ടീം പ്രേഷകരുടെ മുമ്ബാകെ എത്താന്‍ പോകുന്നത്. റോണി റാഫേലാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജാനകി സുധീര്‍, അമൃത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ വളരെ മുമ്ബ് തന്നെ ജനശ്രെദ്ധ ആകര്‍ഷിച്ചിരുന്നു.
മോഹന്‍ലാലിന്റെ മിഴികള്‍ സാക്ഷി, ക്രോസ്സ് റോഡ് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അശോക് ആര്‍ നാഥ്. കുട്ടികാലം മുതലേ പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരികള്‍ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്ബോള്‍ ഉള്ള സംഭവങ്ങളാണ് ചലചിത്രത്തിന്റെ പ്രേമേയം. സിനിമയുടെ ഒട്ടുമിക്ക ഷൂട്ടിംഗ് ചെയ്തിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.
0 Comments